---
title: "പ്രതിഷ്ഠാ ദിനവും നരസിംഹ ജയന്തിയും ആഘോഷിച്ചു"
english_title: "Pratishtha Day and Narasimha Jayanti were celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207500/pratishtha-day-and-narasimha-jayanti-were-celebrated"
published_at: "2024-05-25T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66519e3a76516_1_akhosham.jpg"
keywords: []
---

# പ്രതിഷ്ഠാ ദിനവും നരസിംഹ ജയന്തിയും ആഘോഷിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും നരസിംഹ ജയന്തി ആഘോഷവും ക്ഷേത്രത്തില്‍ പുതുതായി നിര്‍മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിന്റെ കട്ടില വെപ്പ് കര്‍മ്മവും ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് സന്തോഷ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു.

## Article Content

** പേരാമ്പ്ര:** കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും നരസിംഹ ജയന്തി ആഘോഷവും ക്ഷേത്രത്തില്‍ പുതുതായി നിര്‍മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിന്റെ കട്ടില വെപ്പ് കര്‍മ്മവും ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് സന്തോഷ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു.

ഇരട്ട തായമ്പക, വിഷ്ണു സഹസ്രനാമജപം, ലളിതാ സഹസ്രനാമജപം, സഹസ്രദീപസമര്‍പ്പണം, അന്നദാനം എന്നിവയും ഉണ്ടായിരുന്നു.

അധ്യാപകനും കവിയും ഗാനരചയിതാവുമായ രാമകൃഷ്ണന്‍ സരയൂ, സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച എം.എം അശ്വന്ത് രാജ്, നാടന്‍ പാട്ട് കലാകാരന്‍ അഭിനവ്, കിക് ബോക്‌സിംഗ് സ്വര്‍ണമെഡല്‍ നേടിയ അമര്‍നാഥ് എന്നിവരെ ആദരിച്ചു.

ജാതിമതഭേദമെന്യേ പ്രദേശത്തെ എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളേയും ക്ഷേത്ര സമിതി അനുമോദിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് ശ്രീലകം സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

വാസ്തു വിദഗ്ദ്ധന്‍ പുത്തഞ്ചേരി ബാലകൃഷ്ണന്‍ ആചാരി, ഗോവിന്ദന്‍ ഗ്രാന്‍ഡ് ഹൗസ്, ഒ.കെ. ബാലകൃഷ്ണന്‍, പി. ധര്‍മ്മരാജന്‍, സി.ടി. രാധാകൃഷ്ണന്‍, ഹര്‍ഷ കുമാര്‍, സുരേഷ് ബാബു മഠത്തില്‍, സത്യന്‍ എന്നിവര്‍ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207500/pratishtha-day-and-narasimha-jayanti-were-celebrated)