---
title: "മണിയൂര്‍ ഇ. ബാലന്‍ നോവല്‍ പുരസ്‌കാരം ഷീല ടോമിക്ക് "
english_title: "Maniyur E. Balan Novel Award to Sheela Tomi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207876/maniyur-e-balan-novel-award-to-sheela-tomi"
published_at: "2024-05-27T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66542de8c6632_1_sheela.JPG"
keywords: []
---

# മണിയൂര്‍ ഇ. ബാലന്‍ നോവല്‍ പുരസ്‌കാരം ഷീല ടോമിക്ക് 

> **Lead Summary:** **പേരാമ്പ്ര: **നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന മണിയൂര്‍ ഇ ബാലന്റെ സ്മരണാര്‍ത്ഥം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നോവല്‍ പുരസ്‌കാരത്തിന് ആ നദിയോട് പേര് ചോദിക്കരുത് എന്ന നോവലിന്റെ രചയിതാവ് ഷീല ടോമിയെ തിരഞ്ഞെടുത്തു.

## Article Content

**പേരാമ്പ്ര: **നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന മണിയൂര്‍ ഇ ബാലന്റെ സ്മരണാര്‍ത്ഥം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നോവല്‍ പുരസ്‌കാരത്തിന് ആ നദിയോട് പേര് ചോദിക്കരുത് എന്ന നോവലിന്റെ രചയിതാവ് ഷീല ടോമിയെ തിരഞ്ഞെടുത്തു.

11, 111 / - രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജൂണ്‍ 9 ന് പയ്യോളിയില്‍ വച്ച് നടക്കുന്ന മണിയൂര്‍ ഇ. ബാലന്‍ അനുസ്മരണ പരിപാടിയില്‍ വെച്ച് കേരള സാഹിത്യ അക്കാദമി മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ഖദീജ മുംതാസ് പുരസ്‌കാരം സമ്മാനിക്കും. സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207876/maniyur-e-balan-novel-award-to-sheela-tomi)