---
title: "കെഎസ്ടിഎ കോഴിക്കോട് ജില്ല ദ്വിദിന പഠന ക്യാമ്പ് "
english_title: "KSTA Kozhikode District Two Day Learning Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/207972/ksta-kozhikode-district-two-day-learning-camp"
published_at: "2024-05-27T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665494cab6e27_1_sd.JPG"
keywords: []
---

# കെഎസ്ടിഎ കോഴിക്കോട് ജില്ല ദ്വിദിന പഠന ക്യാമ്പ് 

> **Lead Summary:** പേരാമ്പ്ര:** **കെഎസ്ടിഎ കോഴിക്കോട് ജില്ല ദ്വിദിന പഠന ക്യാമ്പ് പേരാമ്പ്ര ജിയുപി സ്‌കൂളില്‍ നടന്നു. മുന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര:** **കെഎസ്ടിഎ കോഴിക്കോട് ജില്ല ദ്വിദിന പഠന ക്യാമ്പ് പേരാമ്പ്ര ജിയുപി സ്‌കൂളില്‍ നടന്നു. മുന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

മുന്‍ എംഎല്‍എ കെ കുഞ്ഞമ്മദ്, സംസ്ഥാന എക്‌സിക്യൂട്ടീവ് കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശന്‍, സജീഷ് നാരായണന്‍, വി.പി മനോജ് എന്നിവര്‍ അഭിവാദ്യം ചെയ്തു.

കോഴിക്കോട് ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ വിവിധ വിഷയങ്ങള്‍ ക്യാമ്പില്‍ വ്യത്യസ്ത സെഷനുകളിലായി ചര്‍ച്ച ചെയ്തു.

വിദ്യാഭ്യാസ സംഘടന രേഖ സംസ്ഥാന സെക്രട്ടറി കെ രാഘവന്‍ അവതരിപ്പിച്ചു. പ്രൊഫ. അനില്‍ ചേലേമ്പ്ര സാംസ്‌കാരിക പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ആര്‍.എം രാജന്‍ സ്വാഗതവും ജില്ല എക്സിക്യൂട്ടീവ് കെ.സി ജാഫര്‍ നന്ദിയും പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ഞായറാഴ്ച ദര്‍ശനം എന്ന വിഷയത്തില്‍ സിഐടിയു സംസ്ഥാന വൈ: പ്രസിഡണ്ട് വി ശശികുമാര്‍, വനിതാരംഗം വിഷയത്തില്‍ എഴുത്തുകാരിയും സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ വി എസ് ബിന്ദു എന്നിവര്‍ ക്ലാസ് നയിച്ചു. ഞായറാഴച വൈകുന്നേരം ക്യാമ്പ് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/207972/ksta-kozhikode-district-two-day-learning-camp)