---
title: "പൈപ്പ് പൊട്ടി റോഡ് തകര്‍ന്ന് കുടിവെള്ളം പാഴാകുന്നു "
english_title: "Drinking water is wasted due to broken pipes and broken roads at chanjaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208105/drinking-water-is-wasted-due-to-broken-pipes-and-broken-roads-at-chanjaroth"
published_at: "2024-05-28T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665585ac79a92_1_road.JPG"
keywords: []
---

# പൈപ്പ് പൊട്ടി റോഡ് തകര്‍ന്ന് കുടിവെള്ളം പാഴാകുന്നു 

> **Lead Summary:** **പേരാമ്പ്ര :** ചങ്ങരോത്ത് മദ്രസ ചാത്തന്‍ കണ്ടി റോഡില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്ന് കുടിവെള്ളംറോഡിലൂടെ ഒഴുകി പാഴാകുന്നത് ദിവസങ്ങളേറെയായിട്ടും നന്നാക്കിയില്ലെന്ന് വ്യാപക പരാതിയുയര്‍ന്നു.

## Article Content

**പേരാമ്പ്ര :** ചങ്ങരോത്ത് മദ്രസ ചാത്തന്‍ കണ്ടി റോഡില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്ന് കുടിവെള്ളംറോഡിലൂടെ ഒഴുകി പാഴാകുന്നത് ദിവസങ്ങളേറെയായിട്ടും നന്നാക്കിയില്ലെന്ന് വ്യാപക പരാതിയുയര്‍ന്നു.

ഈ ഭാഗത്ത് പൈപ്പ് പൊട്ടുന്നത് തുടര്‍കഥയായി മാറിയിട്ടുണ്ട്. ലിറ്റര്‍ കണക്കിന് വെള്ളമാണ് ദിനംപ്രതിയെന്നോണം റോഡിലൂടെ ഒഴുകി പാഴാകുന്നത്. വിഷയം പല തവണ ജല അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പൈപ്പ് പൊട്ടിയ സ്ഥലത്ത് റോഡ് തകര്‍ന്നിട്ടുമുണ്ട്. മഴ കനത്തതോടെ റോഡ് കൂടുതല്‍ തകരാന്‍ സാദ്ധ്യതയുണ്ട്. എത്രയും പെട്ടെന്ന് തന്നെ പൈപ്പ് പൊട്ടിയ ഭാഗം നന്നാക്കി ജല ചോര്‍ച്ച തടയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208105/drinking-water-is-wasted-due-to-broken-pipes-and-broken-roads-at-chanjaroth)