---
title: "അക്കാദമി ഓഫ് ആര്‍ട്സ് ഇരുപതാം വര്‍ഷത്തിലേക്ക് "
english_title: "Academy of Arts into its twentieth year at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208113/academy-of-arts-into-its-twentieth-year-at-perambra"
published_at: "2024-05-28T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665589edb3c38_1_logoo.JPG"
keywords: []
---

# അക്കാദമി ഓഫ് ആര്‍ട്സ് ഇരുപതാം വര്‍ഷത്തിലേക്ക് 

> **Lead Summary:** പേരാമ്പ്ര:** **പേരാമ്പ്രയിലെ പ്രമുഖ കലാപഠന കേന്ദ്രമായ അക്കാദമി ഓഫ് ആര്‍ട്സ് ഇരുപതാം വര്‍ഷത്തിലേക്ക്. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര:** **പേരാമ്പ്രയിലെ പ്രമുഖ കലാപഠന കേന്ദ്രമായ അക്കാദമി ഓഫ് ആര്‍ട്സ് ഇരുപതാം വര്‍ഷത്തിലേക്ക്. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം സംഘടിപ്പിച്ചു.

അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സാമ്പത്തിക സമാഹരണത്തിനായ് നടത്തുന്ന ഭാഗ്യ ജ്യോതിയുടെ ഉദ്ഘാടനം ഉദയാ ബാലകൃഷ്ണന്‍ നായരും നിര്‍വ്വഹിച്ചു.

ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ എ.കെ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വി.എസ്. രമണന്‍, എന്‍.എസ്. നിധീഷ്, സുരേഷ് ബാബു കൈലാസ്, സിന്ധുപേരാമ്പ്ര, പ്രകാശന്‍ കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു.

അക്കാദമി ഓഫ് ആര്‍ട്സ് ഡയറക്ടര്‍ രാജന്‍ കുട്ടമ്പത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍ മുരളീധരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208113/academy-of-arts-into-its-twentieth-year-at-perambra)