---
title: "മാപ്പിളപ്പാട്ട് പഠനശില്‍പശാല നാളെ പേരാമ്പ്രയില്‍"
english_title: "Mappilapat learning workshop tomorrow at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208171/mappilapat-learning-workshop-tomorrow-at-perambra"
published_at: "2024-05-28T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655af4f0c640_1_patt.JPG"
keywords: []
---

# മാപ്പിളപ്പാട്ട് പഠനശില്‍പശാല നാളെ പേരാമ്പ്രയില്‍

> **Lead Summary:** ** പേരാമ്പ്ര:** മാപ്പിളപ്പാട്ട് പഠനത്തിന് അവസരം ഒരുക്കുകയാണ് കേരളമാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍. നാളെ രാവിലെ 9.30 മുതല്‍ വൈകുനേരം 4.30 വരെ പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്ട്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഏകദിന പഠന ശില്‍പശാല സംഘടിപ്പിക്കുന്നത്.

## Article Content

** പേരാമ്പ്ര:** മാപ്പിളപ്പാട്ട് പഠനത്തിന് അവസരം ഒരുക്കുകയാണ് കേരളമാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍. നാളെ രാവിലെ 9.30 മുതല്‍ വൈകുനേരം 4.30 വരെ പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്ട്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഏകദിന പഠന ശില്‍പശാല സംഘടിപ്പിക്കുന്നത്.

എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളജ്, ജനറല്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 100 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

മാപ്പിളപ്പാട്ട് ചരിത്രം , ഇശല്‍, തനിമ നിയമങ്ങള്‍, ആലാപനം, കലോത്സവ ഗാനങ്ങള്‍, വിവിധ ശാഖകള്‍ തുടങ്ങി മാപ്പിളപ്പാട്ടിനെ കൂടുതല്‍ അറിയാനും പരിചയപ്പെടാനും വേണ്ടിയാണ് ഈ വേദി ഒരുക്കുന്നത്.

കേരളത്തിലെ അറിയപ്പെടുന്ന രചയിതാക്കളും പരിശീലകരും ഗായകരുമായ ബദറുദ്ദീന്‍ പാറന്നൂര്‍, അബൂബക്കര്‍ വെള്ളയില്‍, റഷീദ് മോങ്ങം , ജാബിര്‍ പാലത്തുംകര എന്നിവര്‍ ക്ലാസ് നയിക്കും. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ മറ്റ് സൗകര്യങ്ങള്‍ നല്‍കും.

ക്യാമ്പിന് ശേഷം മാപ്പിളപ്പാട്ട് മത്സരം , സ്ഥിര പരിശലനം എന്നിവ സംഘടിപ്പിക്കുമെന്ന് ക്യാമ്പ് ഡയറക്ടര്‍ വി.എം അഷറഫ് ഭാരവാഹികളായ കെ. അബൂബക്കര്‍, എന്‍.കെ.മുസ്തഫ , മജീദ് ഡീലക്‌സ്, സുലൈമാന്‍ മണ്ണാറത്ത് കെ.ടി. കെ. റഷീദ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208171/mappilapat-learning-workshop-tomorrow-at-perambra)