---
title: "പേരാമ്പ്രയില്‍ ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം "
english_title: "Inauguration of Hastha Charitable Trust in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208208/inauguration-of-hastha-charitable-trust-in-perambra"
published_at: "2024-05-28T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655e57325a5b_1_has1.JPG"
keywords: []
---

# പേരാമ്പ്രയില്‍ ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയില്‍ പുതുതായി ആരംഭിച്ച ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയില്‍ പുതുതായി ആരംഭിച്ച ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തനവും പൊതു ജീവിതവും മനുഷ്യ സ്‌നേഹത്തില്‍ ഊന്നിയതാവണമെന്നും സമൂഹത്തിലെ നിരാലംബരായ മനുഷ്യരെ ചേര്‍ത്തുപിടിക്കുന്നിടത്താണ് യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകര്‍ അംഗീകരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹസ്ത നടത്താനുദ്ദേശിക്കുന്ന പദ്ധതികള്‍ മാതൃകയാക്കി സംസ്ഥാന തലത്തില്‍ ഇത്തരം ചാരിറ്റി സംവിധാനം ആരംഭിക്കും. അതിന്റെ ആരംഭം കുറിക്കലായി ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിനെ കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ യു.കെ കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. പാവപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍ 20 വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന ഹസ്ത സ്നേഹവീട് പദ്ധതി ഉദ്ഘാടനം ഡിസിസി പ്രസിഡന്റ്  അഡ്വ കെ പ്രവീണ്‍ കുമാര്‍ നിര്‍വഹിച്ചു.

രോഗങ്ങള്‍ കൊണ്ട് ഉപജീവന മാര്‍ഗം നഷ്ടപെട്ടവര്‍ക്ക് പെട്ടിക്കടകള്‍ നല്‍കുന്ന ജീവനം പദ്ധതി ഉദ്ഘാടനം ഡോ എം ഹരിപ്രിയ നിര്‍വഹിച്ചു. ആദ്യ പെട്ടിക്കടയുടെ താക്കോല്‍ ദാനം പ്രതിപക്ഷ നേതാവ് നിര്‍വഹിച്ചു.

എല്ലാമാസവും 20 കിടപ്പു രോഗികള്‍ക്ക് മെഡിസിന്‍ വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ഡോ സി.കെ വിനോദ് നിര്‍വഹിച്ചു.

കെ ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്, ആര്‍.കെ മുനീര്‍, കെ മധുകൃഷ്ണന്‍, കെ.പി രാമചന്ദ്രന്‍, കെ ഇമ്പിച്ചിആലി, എ.കെ തറുവയി, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, ഒ.എം രാജന്‍, കെ പ്രദീപന്‍, വി ആലിസ്, ഇ പദ്മിനി, ചിത്രാ രാജന്‍, ആര്‍.പി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208208/inauguration-of-hastha-charitable-trust-in-perambra)