---
title: "വളവിൽ അപകടം പതിയിരിക്കുന്ന ജലജീവൻ കുഴി "
english_title: "Danger is lurking around the corner, the aquatic pit at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208237/danger-is-lurking-around-the-corner-the-aquatic-pit-at-muliyangal"
published_at: "2024-05-28T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655f7763ea9c_1_aroad.JPG"
keywords: []
---

# വളവിൽ അപകടം പതിയിരിക്കുന്ന ജലജീവൻ കുഴി 

> **Lead Summary:** **ചേനോളി: **കളോളിപ്പൊയില്‍ അഞ്ചാം വാര്‍ഡില്‍ ചോയ്യാം മാക്കൂല്‍ കുന്നാറമ്പത്ത് റോഡില്‍ ചോയ്യാം മാക്കൂല്‍ വളവില്‍ ജലജീവന്‍ പൈപ്പ് ഇടാന്‍ വേണ്ടി കംപ്രഷന്‍ ഉപയോഗിച്ച് മുറിച്ച് മാറ്റിയ കോണ്‍ക്രീറ്റ് റോഡില്‍ അപകടം പതിയിരിക്കുന്നു.

## Article Content

**ചേനോളി: **കളോളിപ്പൊയില്‍ അഞ്ചാം വാര്‍ഡില്‍ ചോയ്യാം മാക്കൂല്‍ കുന്നാറമ്പത്ത് റോഡില്‍ ചോയ്യാം മാക്കൂല്‍ വളവില്‍ ജലജീവന്‍ പൈപ്പ് ഇടാന്‍ വേണ്ടി കംപ്രഷന്‍ ഉപയോഗിച്ച് മുറിച്ച് മാറ്റിയ കോണ്‍ക്രീറ്റ് റോഡില്‍ അപകടം പതിയിരിക്കുന്നു.

വാഹന യാത്രക്കാര്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ് ഇപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഈ റോഡ് ജലജീവന്‍ പൈപ്പിടല്‍ മൂലം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്.

മുകളില്‍ നിന്നും വരുന്ന ഇരുചക്ര വാഹനക്കാര്‍ വളവ് തിരിയുമ്പോള്‍ കുഴിയില്‍ ചാടി മറിയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ഇത് എത്രയും പെട്ടെന്ന് കോണ്‍ക്രീറ്റ് ചെയ്ത് അപകടാവസ്ഥ ഒഴിവാക്കാന്‍ ജലജീവന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍ടിയുസി മണ്ഡലം സെക്രട്ടറി രഞ്ജിത്ത് തുമ്പക്കണ്ടി നൊച്ചാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208237/danger-is-lurking-around-the-corner-the-aquatic-pit-at-muliyangal)