---
title: "കനാല്‍ റോഡ് സൈഡ് ഇടിഞ്ഞ് അപകടാവസ്ഥയില്‍"
english_title: "Canal road side collapsed and in critical condition at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208240/canal-road-side-collapsed-and-in-critical-condition-at-muliyangal"
published_at: "2024-05-28T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655fc742ac7e_1_kanal.JPG"
keywords: []
---

# കനാല്‍ റോഡ് സൈഡ് ഇടിഞ്ഞ് അപകടാവസ്ഥയില്‍

> **Lead Summary:** ** ചേനോളി: **മുളിയങ്ങല്‍ ചേനോളി വാല്യക്കോട് പിഎംജിഎസ്‌വൈ കനാല്‍ റോഡ് ചേനോളി പള്ളിക്കുന്ന് ഭാഗത്ത് കനത്ത മഴയില്‍ കരിങ്കല്‍ക്കെട്ട് ഇടിഞ്ഞ് പള്ളിപ്പറമ്പ് ഭാഗത്തേക്ക് വീണ് കനാല്‍ റോഡ് അപകടാവസ്ഥയില്‍.

## Article Content

** ചേനോളി: **മുളിയങ്ങല്‍ ചേനോളി വാല്യക്കോട് പിഎംജിഎസ്‌വൈ കനാല്‍ റോഡ് ചേനോളി പള്ളിക്കുന്ന് ഭാഗത്ത് കനത്ത മഴയില്‍ കരിങ്കല്‍ക്കെട്ട് ഇടിഞ്ഞ് പള്ളിപ്പറമ്പ് ഭാഗത്തേക്ക് വീണ് കനാല്‍ റോഡ് അപകടാവസ്ഥയില്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് ജലജീവന്‍ പദ്ധതിക്കു വേണ്ടി കീറി പൈപ്പിട്ട സ്ഥലത്ത് കൂടി മഴവെള്ളം ഇറങ്ങിയതാണ് കെട്ട് പൊട്ടാന്‍ കാരണമായത്. പേരാമ്പ്ര ടൗണ്‍ തൊടാതെ മേപ്പയ്യൂര്‍ വടകര ഭാഗത്തേക്കും തിരിച്ച് കോഴിക്കോട് ഭാഗത്തേക്കും ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ പിഎംജിഎസ്‌വൈ സര്‍വ്വീസ് റോഡ് വഴി കടന്നുപോകുന്നത്.

അഞ്ച് വര്‍ഷ പരിപാലന ചുമതല നിര്‍വ്വഹിച്ച് 2023 ഡിസംബര്‍ 31 ന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കൈമാറിയ കനാല്‍ റോഡ് അതിന് ശേഷമാണ് പൈപ്പിടല്‍ പണി തുടങ്ങിയത്. ഇപ്പോള്‍ 25 മീറ്ററോളം ഭാഗത്താണ് ഇടിഞ്ഞ് തകര്‍ന്നിട്ടുള്ളത് ബാക്കിഭാഗം കൂടി അപകടാവസ്ഥയിലുമാണ്.

ഇത് അടിയന്തര പ്രാധാന്യം നല്കി നടപടി സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , ഡിവിഷന്‍ മെംബര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, എല്‍എസ്ജിഡി എന്നിവര്‍ക്ക് ബില്‍ഡിംഗ് & റോഡ് വര്‍ക്കേഴ്‌സ് ഫഡറേഷന്‍ ഐഎന്‍ടിയുസി നൊച്ചാട് മണ്ഡലം സെക്രട്ടറി രഞ്ജിത്ത് തുമ്പക്കണ്ടി നിവേദനം അയച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208240/canal-road-side-collapsed-and-in-critical-condition-at-muliyangal)