---
title: "വീട് പ്രഖ്യാപിച്ച് കെ ഇമ്പിച്ചി അലി ; വികാര ഭരിതനായി പ്രതിപക്ഷ നേതാവ് "
english_title: "K Impichi Ali announced the house; The leader of the opposition was overcome with emotion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208269/k-impichi-ali-announced-the-house-the-leader-of-the-opposition-was-overcome-with-emotion"
published_at: "2024-05-28T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665615e8081ee_1_aaa.JPG"
keywords: []
---

# വീട് പ്രഖ്യാപിച്ച് കെ ഇമ്പിച്ചി അലി ; വികാര ഭരിതനായി പ്രതിപക്ഷ നേതാവ് 

> **Lead Summary:** **പേരാമ്പ്ര **: ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടന വേദി ഒരു സ്‌നേഹ ശ്ലേഷത്തിന് സാക്ഷ്യം വഹിച്ചു. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ചടങ്ങില്‍ ആശംസ അര്‍പ്പിക്കാനെത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനായ കെ. ഇമ്പിച്ചി ആലിയെ കെട്ടിപുണര്‍ന്നത്.

## Article Content

**പേരാമ്പ്ര **: ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടന വേദി ഒരു സ്‌നേഹ ശ്ലേഷത്തിന് സാക്ഷ്യം വഹിച്ചു. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ചടങ്ങില്‍ ആശംസ അര്‍പ്പിക്കാനെത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനായ കെ. ഇമ്പിച്ചി ആലിയെ കെട്ടിപുണര്‍ന്നത്.

സ്‌നേഹ വീട് പദ്ധതിയെ കുറിച്ചും ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് ദൈവ കൃപ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് സംസാരിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിലാണ് ആശംസകനായി എത്തിയ ജീവകാരുണ്യ പ്രവര്‍തകനും മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ കെ ഇമ്പിച്ചി അലി ഹസ്ത നിര്‍മ്മിക്കുന്ന ആദ്യ വീടിന്റെ മുഴുവന്‍ ഫണ്ടും വാക്ദാനം ചെയ്തത്.

പ്രസംഗത്തിനിടയില്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനം കേട്ടപ്പോള്‍ പ്രതിപക്ഷ നേതാവ് വികാരഭരിതനായി വലിയ കൈയടിയോടെയാണ് ഇമ്പിച്ചി അലിയുടെ പ്രഖ്യാപനം സദസ് സ്വീകരിച്ചത്.

തന്റെ ജീവിതത്തില്‍ ഇത് ആദ്യത്തെ അനുഭവമാണെന്ന് കൂട്ടിച്ചേര്‍ത്ത വി.ഡി സതീശന്‍ പ്രസംഗം അവസാനിപ്പിച്ചയുടന്‍ ഇമ്പിച്ചി ആലിയുടെ അടുത്തെ തന്റെ സ്‌നേഹവും സന്തോഷവും പ്രകടിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208269/k-impichi-ali-announced-the-house-the-leader-of-the-opposition-was-overcome-with-emotion)