---
title: "വഴി മുടക്കി മാലിന്യ കെട്ടുകള്‍ "
english_title: "Garbage piles blocking the way at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208370/garbage-piles-blocking-the-way-at-perambra"
published_at: "2024-05-29T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656d007f3350_1_west.JPG"
keywords: []
---

# വഴി മുടക്കി മാലിന്യ കെട്ടുകള്‍ 

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര വടകര റോഡ് ജംഗ്ഷനില്‍ പഴയ പൊലീസ് സ്റ്റേഷന് സമീപം റോഡരികിലും നടപ്പാതയിലും നിക്ഷേപിച്ച മാലിന്യ കെട്ടുകള്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തത് കാല്‍നടയാത്രക്കാര്‍ക്കും, വാഹന യാത്രക്കാര്‍ക്കും പ്രയാസം നേരിടുന്നതായി പരാതി.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര വടകര റോഡ് ജംഗ്ഷനില്‍ പഴയ പൊലീസ് സ്റ്റേഷന് സമീപം റോഡരികിലും നടപ്പാതയിലും നിക്ഷേപിച്ച മാലിന്യ കെട്ടുകള്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തത് കാല്‍നടയാത്രക്കാര്‍ക്കും, വാഹന യാത്രക്കാര്‍ക്കും പ്രയാസം നേരിടുന്നതായി പരാതി.

ടൗണിലെ കടകളില്‍ നിന്നും റോഡരികില്‍ നിന്നും ഹരിത കര്‍മ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളാണ് ആഴ്ചകള്‍ പിന്നിട്ടിട്ടും നീക്കം ചെയ്യാത്ത്. മഴ പെയ്തതോടെ മാലിന്യ കെട്ടുകള്‍ ചീഞ്ഞഴുകാനും തുടങ്ങിയിട്ടുണ്ട്.

എത്രയും പെട്ടെന്നു തന്നെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് യാത്രാസൗകര്യമൊരുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208370/garbage-piles-blocking-the-way-at-perambra)