---
title: "പുത്തൻ സാങ്കേതിക വിദ്യയിൽ പേരാമ്പ്രയിൽ പ്രിൻ്റിംഗുമായി മോഡേൺലൈൻ ഓഫ്സെറ്റ് പ്രിൻ്റേഴ്സ്"
english_title: "Modern Offset Printers with Perampril Printing in Latest Technology"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208810/modern-offset-printers-with-perampril-printing-in-latest-technology"
published_at: "2024-05-31T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66594f1aa47fa_1_peramra.JPG"
keywords: []
---

# പുത്തൻ സാങ്കേതിക വിദ്യയിൽ പേരാമ്പ്രയിൽ പ്രിൻ്റിംഗുമായി മോഡേൺലൈൻ ഓഫ്സെറ്റ് പ്രിൻ്റേഴ്സ്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രക്ക് പ്രിൻ്റിംഗ് രംഗത്ത് പുത്തൻ സാങ്കേതിക വിദ്യയുമായി മോഡേർൺ ലൈൻ ഓഫ്സെറ്റ് പ്രിൻ്റേഴ്സ് നാളെ പ്രവർത്തനമാരംഭിക്കും.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രക്ക് പ്രിൻ്റിംഗ് രംഗത്ത് പുത്തൻ സാങ്കേതിക വിദ്യയുമായി മോഡേർൺ ലൈൻ ഓഫ്സെറ്റ് പ്രിൻ്റേഴ്സ് നാളെ പ്രവർത്തനമാരംഭിക്കും.

ബഹുവർണ്ണങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ പ്രിൻ്റിംഗ് ജോലികൾ ചെയ്തുതരാൻ 2 കളർ പ്രിൻ്റിംഗ് യൂണിറ്റ് പേരാമ്പ്രക്ക് ഇദംപ്രഥമമായി അവതരിപ്പിക്കുകയാണ് മോഡേർൺ ലൈൻ ഓഫ്സെറ്റ്.

ജപ്പാൻ സാങ്കേതിക വിദ്യയിൽ അത്യാധുനിക രീതിയിൽ സജ്ജീകരിച്ച ഇവിടെ ഡിജിറ്റൽ പ്രിൻ്റിംഗ്, ഡിടിപി & ഗ്രാഫിക് ഡിസൈനിംഗ്, ഫ്ലക്സ് & ക്ലോത്ത് പ്രിൻ്റിംഗ്, A3 പ്രിൻ്റിംഗ് , ബുക്ക് വൈൻ്റിംഗ്, ലാമിനേഷൻ വർക്കുകൾ സമയബന്ധിതമായി ചെയ്തു നൽകുന്നു.

ക്ഷണകത്തുകൾ, ബിൽ ബുക്സ്, ലെറ്റർഹെഡ്, മാഗസിൻ, കലണ്ടറുകൾ, വിസിറ്റിംഗ് കാർഡുകൾ തുടങ്ങിയവ വേഗത്തിലും ഭംഗിയിലും ഇവിടെ ചെയ്തു കൊടുക്കുന്നു.

പേരാമ്പ്ര ജൂബിലി റോഡിൽ നാളെ കാലത്ത് 10.30 ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ മോഡേൺ ലൈൻ ഓഫ്സെറ്റ് നാടിന് സമർപ്പിക്കും. ഫാ. ജോൺസ് പുൽപറമ്പിൽ വെഞ്ചരിക്കുന്ന സ്ഥാപനത്തിൻ്റെ സ്വിച്ച്ഓൺ കർമ്മം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ പ്രമോദ് നിർവ്വഹിക്കും.

പേരാമ്പ്രയിലെ വ്യാപാര രാഷ്ട്രീയ പ്രിൻ്റിംഗ് രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്നും മോഡേൺ ഓഫ് സെറ്റ് മനേജിംഗ് ഡയറക്ടർ ജോഷി മണിക്കൊമ്പേൽ ചാക്കോ അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208810/modern-offset-printers-with-perampril-printing-in-latest-technology)