---
title: "മലബാര്‍ ദേവസ്വം എംപ്‌ളോയീസ് യൂണിയന്‍ സിഐടിയു കോഴിക്കോട് ജില്ലാ കമ്മറ്റി അംഗങ്ങള്‍ക്കും ഓഫീസര്‍മാര്‍ക്കും യാത്രയയപ്പ് നല്‍കി "
english_title: "Malabar Devaswom Employees Union CITU Kozhikode District Committee Members and Officers Seen Off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/208853/malabar-devaswom-employees-union-citu-kozhikode-district-committee-members-and-officers-seen-off"
published_at: "2024-05-31T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659711514ee6_1_citu.JPG"
keywords: []
---

# മലബാര്‍ ദേവസ്വം എംപ്‌ളോയീസ് യൂണിയന്‍ സിഐടിയു കോഴിക്കോട് ജില്ലാ കമ്മറ്റി അംഗങ്ങള്‍ക്കും ഓഫീസര്‍മാര്‍ക്കും യാത്രയയപ്പ് നല്‍കി 

> **Lead Summary:** **പേരാമ്പ്ര:** മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ നിന്നും സ്തുത്യാര്‍ഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന മലബാര്‍ ദേവസ്വം എംപ്‌ളോയീസ് യൂണിയന്‍ സിഐടിയു കോഴിക്കോട് ജില്ലാ കമ്മറ്റി അംഗങ്ങള്‍ക്കും ഓഫീസര്‍മാര്‍ക്കും യാത്രയയപ്പ് നല്‍കി.

## Article Content

**പേരാമ്പ്ര:** മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ നിന്നും സ്തുത്യാര്‍ഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന മലബാര്‍ ദേവസ്വം എംപ്‌ളോയീസ് യൂണിയന്‍ സിഐടിയു കോഴിക്കോട് ജില്ലാ കമ്മറ്റി അംഗങ്ങള്‍ക്കും ഓഫീസര്‍മാര്‍ക്കും യാത്രയയപ്പ് നല്‍കി.

കൂടാതെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഫുള്‍ എ പ്ലസ് നേടിയ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ മക്കളെ ആദരിക്കല്‍ ചടങ്ങും പേരാമ്പ്ര സിഐടിയു ഹാളില്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എ.കെ പത്മനാഭന്‍ നിര്‍വ്വഹിച്ചു. കെ.ഇ സജീവന്‍ അധ്യക്ഷത വഹിച്ചു.

യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്  ശശികുമാര്‍ പേരാമ്പ്ര, സംസ്ഥാന സെക്രട്ടറി മാരായ നാരായണന്‍ നമ്പൂതിരി, എ. ബവിത എന്നിവരും പങ്കെടുത്തു.

ജില്ലാ ഭാരവാഹികളായ കെ. ഹരിദാസന്‍, ഗോപേഷ് കുമാര്‍, കെ. വേണു എന്നിവര്‍ സംസാരിച്ചു. ജില്ലാ ആക്ടിങ്ങ് സെക്രട്ടറി എം പ്രദീപന്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/208853/malabar-devaswom-employees-union-citu-kozhikode-district-committee-members-and-officers-seen-off)