---
title: "പത്ത് വയസ്സുകാരന്‍ എസ്.വി. വിഘ്‌നേശ് നാടിന്റെ അഭിമാനമായിമാറി"
english_title: "Ten-year-old S.V. Vignesh became the pride of the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20897/ten-year-old-sv-vignesh-became-the-pride-of-the-country"
published_at: "2022-01-15T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e26eb618b3b_0000 WATERMARK.jpg"
keywords: []
---

# പത്ത് വയസ്സുകാരന്‍ എസ്.വി. വിഘ്‌നേശ് നാടിന്റെ അഭിമാനമായിമാറി

> **Lead Summary:** **ചാലിക്കര: **3x3 റുബിക്‌സ് ക്യൂബ് കണ്ണു കെട്ടി 31 സെക്കന്റ് കൊണ്ട് പുര്‍ത്തീകരിച്ച 10 വയസ്സുകാരന്‍ എസ്.വി. വിഘ്‌നേശ് നാടിന്റെ അഭിമാനമായിമാറി. ചാലിക്കര മായഞ്ചേരിപ്പൊയില്‍ കാരനായ വിഘ്‌നേശ് ഇന്ത്യ ബുക്കോ ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കയാണ്.

## Article Content

**ചാലിക്കര: **3x3 റുബിക്‌സ് ക്യൂബ് കണ്ണു കെട്ടി 31 സെക്കന്റ് കൊണ്ട് പുര്‍ത്തീകരിച്ച 10 വയസ്സുകാരന്‍ എസ്.വി. വിഘ്‌നേശ് നാടിന്റെ അഭിമാനമായിമാറി. ചാലിക്കര മായഞ്ചേരിപ്പൊയില്‍ കാരനായ വിഘ്‌നേശ് ഇന്ത്യ ബുക്കോ ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കയാണ്.

വടകര ഇന്‍ഡസ് മോട്ടോര്‍സില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്ന പന്ന്യാകൊട വിനോദ്, ഷിനി ദമ്പതികളുടെ മകനായ വിഘ്‌നേശ് പേരാമ്പ്ര സെന്റ് : മീരാസ് പബ്ലിക് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരി വിസ്മയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി.

പഠനത്തിലും, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വളരെ ചെറുപ്പത്തില്‍ തന്നെ അന്വേഷണ തല്‍പരനാണ്. നാടിന്റെ അഭിമാനമായിമാറിയ വിഘ്‌നേഷിനെ നാട്ടുകാരും, ജനപ്രതിനിധികളും റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും വീട്ടിലെത്തി അനുമോദിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം കെ. മധുകൃഷ്ണന്‍ ഉപഹാരം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20897/ten-year-old-sv-vignesh-became-the-pride-of-the-country)