---
title: "മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസ്സില്‍ പരിചരണം പരിപാവനം കാമ്പയിന് തുടക്കമായി"
english_title: "The Care Parivanam campaign started at Maypayur GVHSS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20939/the-care-parivanam-campaign-started-at-maypayur-gvhss"
published_at: "2022-01-15T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2a84ea0d0f_0000 WATERMARK.jpg"
keywords: []
---

# മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസ്സില്‍ പരിചരണം പരിപാവനം കാമ്പയിന് തുടക്കമായി

> **Lead Summary:** ** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസ്സില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണത്തില്‍ പരിചരണം പരിപാവനം കാമ്പയിന് തുടക്കമായി. സ്റ്റുഡന്റ് പാലിയേറ്റീവ് ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസ്സില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണത്തില്‍ പരിചരണം പരിപാവനം കാമ്പയിന് തുടക്കമായി. സ്റ്റുഡന്റ് പാലിയേറ്റീവ് ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സര്‍ഗമുറ്റം വിദ്യാര്‍ഥികള്‍ സാന്ത്വന പരിചരണ സന്ദേശങ്ങളുള്‍ക്കൊള്ളുന്ന മെഗാ പോസ്റ്റര്‍ തയ്യാറാക്കി. കാമ്പയിന്റെ ഉദ്ഘാടനം പ്രധാനധ്യാപകന്‍ കെ. നിഷിദ് നിര്‍വ്വഹിച്ചു. ഇതിന്റെ ഭാഗമായി പ്രഥമ ശ്രുശ്രൂഷ പരിശീലനം, പാലിയേറ്റീവ് കെയര്‍ സന്ദര്‍ശനം, അവബോധ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും.

റഹ്മാന്‍ കൊഴുക്കല്ലൂര്‍, വി.പി. അബ്ദുല്‍ ബാരി, എന്‍.വി. നാരായണന്‍ ,പി. ശ്രീജ, ഗിരിജ, കെ. അശ്വതി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20939/the-care-parivanam-campaign-started-at-maypayur-gvhss)