---
title: "പേരാമ്പ്ര സ്വദേശി കഞ്ചാവുമായി പാലക്കാട് പൊലീസ് പിടിയില്‍ "
english_title: "Palakkad police arrested a native of Perambra with ganja"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209426/palakkad-police-arrested-a-native-of-perambra-with-ganja"
published_at: "2024-06-02T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ca4dd23b65_1_kappa.JPG"
keywords: []
---

# പേരാമ്പ്ര സ്വദേശി കഞ്ചാവുമായി പാലക്കാട് പൊലീസ് പിടിയില്‍ 

> **Lead Summary:** **പാലക്കാട് **:കാപ്പ ചുമത്തിയ പ്രതി വീണ്ടും കഞ്ചാവുമായി പിടിയില്‍. പേരാമ്പ്ര പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സൂപ്പിക്കട സ്വദേശി പാറേമ്മല്‍ ലത്തീഫ് നെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സബ് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

## Article Content

**പാലക്കാട് **:കാപ്പ ചുമത്തിയ പ്രതി വീണ്ടും കഞ്ചാവുമായി പിടിയില്‍. പേരാമ്പ്ര പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സൂപ്പിക്കട സ്വദേശി പാറേമ്മല്‍ ലത്തീഫ് നെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സബ് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

6 കിലോഗ്രാം കഞ്ചാവാണ് ലത്തീഫിന്റെ കയ്യില്‍ നിന്നും കണ്ടെടുത്തത് . പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്.

കഞ്ചാവ് കൈവശം വച്ചതിന് രണ്ടു കേസുകളില്‍ ശിക്ഷിക്കപ്പെടുകയും, രണ്ടു കേസുകള്‍ നിലവില്‍ വിചാരണയില്‍ ഉള്ളയാളുമാണ് ലത്തീഫ്. കഞ്ചാവ് കേസുകള്‍ക്ക് പുറമേ അടിപിടി, മോഷണം എന്നീ കേസുകളും ലത്തീഫിന്റെ പേരില്‍ നിലവിലുണ്ട്.

നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ലത്തീഫിനെതിരെ പെരുവണ്ണാമുഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവില്‍ കാപ്പാ നിയമപ്രകാരം 6 മാസം കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു.

കരുതല്‍ തടങ്കല്‍ കഴിഞ്ഞ് ഫെബ്രുവരി 7 നാണ് ലത്തീഫ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു പാലക്കാട് ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209426/palakkad-police-arrested-a-native-of-perambra-with-ganja)