---
title: "യൂത്ത് ബ്രിഗേഡ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ശുചീകരിച്ചു "
english_title: "Youth Brigade cleaned Kozhikode Medical College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209493/youth-brigade-cleaned-kozhikode-medical-college"
published_at: "2024-06-03T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d4db157b1e_1_mkk.JPG"
keywords: []
---

# യൂത്ത് ബ്രിഗേഡ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ശുചീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളെജും പരിസരവും ശുചീകരിച്ചു.

## Article Content

**പേരാമ്പ്ര: **ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളെജും പരിസരവും ശുചീകരിച്ചു.

പന്ത്രണ്ട് സ്‌ക്വാഡുകളിലായി അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ പരിപാടിയുടെ ഭാഗമായി. ശുചീകരണത്തിന്റെ ഉദ്ഘാടനം ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗവും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാനുമായ എം ഷാജര്‍ നിര്‍വ്വഹിച്ചു.  ജില്ലാ പ്രസിഡന്റ്  എല്‍.ജി ലിജീഷ് അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: രജ്ഞിനി, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.കെ സുമേഷ്, കെ ഷെഫീഖ്, ദീപു പ്രേമനാഥ്, ടി അതുല്‍, ആര്‍ ഷാജി, എം.വി നീതു, അമിത പ്രദീപ് എന്നിവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി പി.സി ഷൈജു സ്വാഗതവും ബി.പി ബബീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209493/youth-brigade-cleaned-kozhikode-medical-college)