---
title: "പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് ഐആര്‍എംയു"
english_title: "IRMU calls for formation of Welfare Fund Board for local media personnel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20961/irmu-calls-for-formation-of-welfare-fund-board-for-local-media-personnel"
published_at: "2022-01-15T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2bfdf9e06f_0000 WATERMARK.jpg"
keywords: []
---

# പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് ഐആര്‍എംയു

> **Lead Summary:** ** കൊയിലാണ്ടി: **പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് ഐആര്‍എംയു കൊയിലാണ്ടി മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ആരോഗ്യ പരിരക്ഷാ പദ്ധതി ഏര്‍പ്പെടുത്തണമെന്നും ഐആര്‍എംയു കണ്‍വെന്‍ഷനില്‍ പറഞ്ഞു.

## Article Content

** കൊയിലാണ്ടി: **പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് ഐആര്‍എംയു കൊയിലാണ്ടി മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ആരോഗ്യ പരിരക്ഷാ പദ്ധതി ഏര്‍പ്പെടുത്തണമെന്നും ഐആര്‍എംയു കണ്‍വെന്‍ഷനില്‍ പറഞ്ഞു.

ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം പി.കെ. പ്രിയേഷ് കുമാര്‍ നിര്‍വ്വഹിച്ചു. കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂര്‍, എന്‍.വി. ബാലകൃഷ്ണന്‍, കെ.ടി.കെ. റഷീദ്, പി. സുധീര്‍ കുമാര്‍, കെ.എം. നജീബ്, കെ. നയന്‍താര, കെ.കെ. കിഷോര്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി എന്‍.വി. ബാലകൃഷ്ണനെ പ്രസിഡന്റായും, പി.സുധീര്‍ കുമാറിനെ വൈസ് പ്രസിഡന്റായും, കെ.കെ. കിഷോര്‍ സെക്രട്ടറിയായും, കെ. നയന്‍താര ജോ. സെക്രട്ടറിയായും, എ. ഷൈലേഷ് ട്രഷറായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20961/irmu-calls-for-formation-of-welfare-fund-board-for-local-media-personnel)