---
title: "കേന്ദ്രഅവഗണനക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സി.പി.ഐ മണ്ഡലം പ്രചരണ ജാഥക്ക് ഉജ്ജ്വല തുടക്കം"
english_title: "CPI Constituency Campaign Rally Against Central Neglect and Anti-People Policies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20975/cpi-constituency-campaign-rally-against-central-neglect-and-anti-people-policies"
published_at: "2022-01-15T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2d8f1f251f_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കേന്ദ്രഅവഗണനക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സി.പി.ഐ മണ്ഡലം പ്രചരണ ജാഥക്ക് ഉജ്ജ്വല തുടക്കം

> **Lead Summary:** ** പേരാമ്പ്ര: **സി.പി.ഐ നേതൃത്വത്തില്‍ നടത്തുന്ന പേരാമ്പ്ര മണ്ഡലം ജാഥയ്ക്ക് ഉജ്ജ്വല തുടക്കം. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ 17 ന് സി.പി.ഐ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും പ്രചരണത്തിനായാണ് മണ്ഡലം ജാഥ സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര: **സി.പി.ഐ നേതൃത്വത്തില്‍ നടത്തുന്ന പേരാമ്പ്ര മണ്ഡലം ജാഥയ്ക്ക് ഉജ്ജ്വല തുടക്കം. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ 17 ന് സി.പി.ഐ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും പ്രചരണത്തിനായാണ് മണ്ഡലം ജാഥ സംഘടിപ്പിച്ചത്.

മലയോര ഗ്രാമമായ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് മഹിളാസംഘം നേതാവും സി.പി.ഐ ദേശീയ കൗണ്‍സിലംഗവുമായ അഡ്വ: പി. വസന്തം ഉദ്ഘാടനം ചെയ്തു.

കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയിരിക്കയാണെന്നും കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും അവകാശങ്ങള്‍ ഒന്നൊന്നായി ഇല്ലായ്മ ചെയ്യപ്പൈടുകയാണെന്നും അവര്‍ പറഞ്ഞു.

മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പ് ഉണ്ടാക്കി ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ എന്നും അവര്‍ പറഞ്ഞു. വി .വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി.

ജാഥാ ലീഡര്‍ സിപിഐ മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, ഉപ ലീഡര്‍ ടി ശിവദാസ്, പൈലറ്റ് കെ.കെ ഭാസ്‌കരന്‍, ജിജോയ് ആവള തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീധരന്‍ പെരുവണ്ണാമൂഴി സ്വാഗതം പറഞ്ഞു.

ഇന്ന് കാലത്ത് പെരുവണ്ണാമൂഴിയില്‍നിന്ന് ജാഥ ആരംഭിച്ചു. ചക്കിട്ടപാറ, മൊട്ടന്തറ, കുറ്റിവയല്‍, കായണ്ണ, ചേനോളി, രാമല്ലൂര്‍, കല്‍പ്പത്തൂര്‍ വായനശാല, പേരാമ്പ്ര, എരവട്ടൂര്‍, എടവരാട്, കൂത്താളി, പൈതോത്ത്, പന്തിരിക്കര, കടിയങ്ങാട്, ചങ്ങരോത്ത്, തോട്ടത്താം കണ്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം വൈകിട്ട് പാലേരിയില്‍ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20975/cpi-constituency-campaign-rally-against-central-neglect-and-anti-people-policies)