---
title: "പങ്കാളിത്ത പെന്‍ഷന്‍ സര്‍ക്കാര്‍ വാക്ക് പാലിക്കണം; കെഎസ്ടിയു "
english_title: "Participatory pension government must keep its word; KSTU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20981/participatory-pension-government-must-keep-its-word-kstu"
published_at: "2022-01-15T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2e0693d7d2_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പങ്കാളിത്ത പെന്‍ഷന്‍ സര്‍ക്കാര്‍ വാക്ക് പാലിക്കണം; കെഎസ്ടിയു 

> **Lead Summary:** **പേരാമ്പ്ര: **ലക്ഷ കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ ബാധിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റണമെന്നും ജോലിയില്‍ പ്രവേശിച്ച മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കണമെന്നും കെഎസ്ടിയു ചങ്ങരോത്ത് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **ലക്ഷ കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ ബാധിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റണമെന്നും ജോലിയില്‍ പ്രവേശിച്ച മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കണമെന്നും കെഎസ്ടിയു ചങ്ങരോത്ത് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

റഷീദ് കുനിയില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.കെ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

സബ് ജില്ലാ പ്രസിഡന്റ് കെ.പി ഷംസീര്‍, ജനറല്‍ സെക്രട്ടറി ടി.പി സാജിദ്, കെ.കെ യൂസുഫ്, ശിഹാബ് കന്നാട്ടി, എം.കെ നിസാര്‍, ടി രജിഷ, എം.കെ അബ്ദുറഷീദ്, സിദ്ധീഖ് തൊണ്ടിയില്‍, കെ ഹസീന, എം.കെ യൂസുഫ്, അന്‍ഷിദ ബീഗം, മുഹമ്മദ് ഷാനി, കെ ആതിഖ തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ ടി.എം അബ്ദുല്‍ അസീസ് (പ്രസിഡന്റ്), ടി രജിഷ (സെക്രട്ടറി), എം.കെ അബ്ദു റഷീദ് (ട്രഷറര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20981/participatory-pension-government-must-keep-its-word-kstu)