---
title: "പൊതു വിദ്യാലയത്തിന് പ്രചോദനമായി പ്രശസ്ത സിനിമ നടി അര്‍ച്ചന മേനോന്‍ "
english_title: "Famous film actress Archana Menon inspired the public school at valiacode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209828/famous-film-actress-archana-menon-inspired-the-public-school-at-valiacode"
published_at: "2024-06-04T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665edcbf7624e_1_dg.JPG"
keywords: []
---

# പൊതു വിദ്യാലയത്തിന് പ്രചോദനമായി പ്രശസ്ത സിനിമ നടി അര്‍ച്ചന മേനോന്‍ 

> **Lead Summary:** **പേരാമ്പ്ര**: വാല്യക്കോട് എയുപി സ്‌കൂള്‍ പ്രവേശനോത്സവത്തിന് മുഖ്യഥിതിയായി പ്രശസ്ത സിനിമ നടി അര്‍ച്ചന മേനോന്‍ എത്തിയത് വിദ്യാലയത്തിന് പ്രചോദനമായി.

## Article Content

**പേരാമ്പ്ര**: വാല്യക്കോട് എയുപി സ്‌കൂള്‍ പ്രവേശനോത്സവത്തിന് മുഖ്യഥിതിയായി പ്രശസ്ത സിനിമ നടി അര്‍ച്ചന മേനോന്‍ എത്തിയത് വിദ്യാലയത്തിന് പ്രചോദനമായി.

അര്‍ച്ചന മേനോന്റെ മകന്‍ വൈഷ്ണവ് മേനോന് സ്‌കൂളില്‍ ആറാം ക്ലാസ്സിലേക്ക് പ്രവേശനം നേടി്. ഒപ്പം ഭര്‍ത്താവും പ്രശസ്ത സിനിമ സംവിധായകന്‍ മനോജ് ഗോപാലുമുണ്ടായിരുന്നു.

പൊതു വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വാതന്ത്ര്യ ചിന്തയും കൂട്ടായ്മയും സമൂഹത്തിനു മാത്രകയാണെന്നു അര്‍ച്ചന മേനോന്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ വാര്‍ഡ് അംഗം ബിന്ദു അമ്പാളി അധ്യക്ഷ വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു ഉദ്ഘാടനം ചെയ്തു. കെ.എം കൃഷ്ണദാസ്, സലിം മിലാസ്, കെ.സിബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ടി.കെ അനില്‍കുമാര്‍ നന്ദി പറഞ്ഞു. തുടര്‍ന്നു പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഗായികയുമായ അജിലക്ഷ്മി നേതൃത്വത്തില്‍ കലാപരിപാടികള്‍ നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209828/famous-film-actress-archana-menon-inspired-the-public-school-at-valiacode)