---
title: "ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ "
english_title: "BJP workers expressing happiness"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209894/bjp-workers-expressing-happiness"
published_at: "2024-06-04T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f444737c44_1_par.JPG"
keywords: []
---

# ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ 

> **Lead Summary:** **പേരാമ്പ്ര: **ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ ടൗണില്‍, മുയിപ്പോത്ത്, കക്കറമുക്ക് എന്നിവിടങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര: **ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ ടൗണില്‍, മുയിപ്പോത്ത്, കക്കറമുക്ക് എന്നിവിടങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തി.

നരേന്ദ്രമോഡി സര്‍ക്കാര്‍ മൂന്നാം വട്ടവും ഭൂരിപക്ഷം നേടിയതില്‍ ആഹ്ലാദിച്ചും ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്ന് ലോകസഭയിലേക്ക് എംപിയായി തൃശ്ശൂരില്‍ നിന്ന് സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടതിലുമായ ആഹ്ലാദം പ്രകടിപ്പിച്ചത്.

പ്രകടനങ്ങള്‍ക്ക് ബിജെപി ജില്ലാ കമ്മിറ്റി അംഗം കെ.കെ രജീഷ്. സംസ്ഥാന കൗണ്‍സിലര്‍ എം പ്രകാശന്‍. ഡി.കെ മനു, കെ.ടി വിനോദ്, ടി.എം ഹരിദാസ്, എം സായിദാസ്, കെപി സുനില്‍, കെപിടി വത്സലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209894/bjp-workers-expressing-happiness)