---
title: "ചേനോളി ഇല്ലത്തുപാറ കക്കാട് റോഡിന്റെ സമീപത്തു നിന്നും മണ്ണെടുത്തത് കാരണം കുടിവെള്ളം മുടങ്ങി പൊതുജനങ്ങള്‍ ദുരിതത്തില്‍ "
english_title: "Drinking water cut off due to landslide near Chenoli Illathupara Kakkad Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20990/drinking-water-cut-off-due-to-landslide-near-chenoli-illathupara-kakkad-road"
published_at: "2022-01-15T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2e95c4fffa_0000 WATERMARK.jpg"
keywords: []
---

# ചേനോളി ഇല്ലത്തുപാറ കക്കാട് റോഡിന്റെ സമീപത്തു നിന്നും മണ്ണെടുത്തത് കാരണം കുടിവെള്ളം മുടങ്ങി പൊതുജനങ്ങള്‍ ദുരിതത്തില്‍ 

> **Lead Summary:** **പേരാമ്പ്ര:** ബൈപ്പാസിന് വേണ്ടി മണ്ണെടുത്തത് ഒരു പ്രദേശത്തെ കുടിവെള്ളം നിലച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ ചേനോളി ഇല്ലത്തുപാറ കക്കാട് റോഡിന്റെ സമീപത്തു നിന്നും മണ്ണെടുത്തത് കാരണം കുടിവെള്ളം മുടങ്ങി പ്രദേശവാസികള്‍ ദുരിതത്തിലായി.

## Article Content

**പേരാമ്പ്ര:** ബൈപ്പാസിന് വേണ്ടി മണ്ണെടുത്തത് ഒരു പ്രദേശത്തെ കുടിവെള്ളം നിലച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ ചേനോളി ഇല്ലത്തുപാറ കക്കാട് റോഡിന്റെ സമീപത്തു നിന്നും മണ്ണെടുത്തത് കാരണം കുടിവെള്ളം മുടങ്ങി പ്രദേശവാസികള്‍ ദുരിതത്തിലായി.

മണ്ണെടുക്കുന്നതു കാരണം റോഡിന്റെ സൈഡിലൂടെ പോകുന്ന ഇല്ലത്തുപാറ ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയിരിക്കയാണ്. പൈപ്പ് പൊട്ടി ദിവസങ്ങളായിട്ടും പൈപ്പ് നന്നാക്കാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ജനവാസ സ്ഥലത്ത് മണ്ണെടുക്കുമ്പോള്‍ നനച്ചു വേണം മണ്ണെടുക്കാന്‍ ഇതൊന്നും ഇവിടെ പാലിക്കാതെയാണ് മണ്ണെടുപ്പ് നടക്കുന്നത്.

ഇതുവഴി കടന്നു പോകുന്ന ജില്ലാ പഞ്ചായത്ത് നിര്‍മ്മിത റോഡും തകരാറിലായിരിക്കയാണ്. ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതു കാരണം പകുതി മണ്ണും റോഡില്‍ തന്നെ വീണ് ഉറച്ചു കിടക്കുകയാണ്. ഇരുപത് മീറ്റര്‍ അകലത്തില്‍ ടാറിംങ്ങ് കാണാതെ വെറും മണ്ണ് മാത്രം കാണുന്ന അവസ്ഥയാണുള്ളത്. പ്രദേശത്ത് പൊടി ശല്യവും രൂക്ഷമാണ്.

കുട്ടികള്‍ക്ക് അസുഖങ്ങള്‍ മാറാത്ത അവസ്ഥ വന്നപ്പോള്‍ മണ്ണെടുപ്പ് കാരോട് വിവരം പറഞ്ഞെങ്കിലും യാതൊരു ഫലവും കണ്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റോഡില്‍ ഉറച്ചു കിടക്കുന്ന മണ്ണ് മാറ്റി കുടിവെള്ള പൈപ്പ് നന്നാക്കി കൊടുക്കണം അല്ലാത്ത പക്ഷം അധികൃതര്‍ക്ക് പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20990/drinking-water-cut-off-due-to-landslide-near-chenoli-illathupara-kakkad-road)