---
title: "വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം ആഘോഷമാക്കി "
english_title: "Entrance festival was celebrated in various schools at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209967/entrance-festival-was-celebrated-in-various-schools-at-perambra"
published_at: "2024-06-05T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666012062a2a3_1_kalpathur.JPG"
keywords: []
---

# വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം ആഘോഷമാക്കി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂള്‍ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് അംഗം പി. ജോന ഉല്‍ഘാടനം ചെയ്തു. സിനിമാ താരം മുഹമ്മദ് എരവട്ടൂര്‍ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് വി.എം മനേഷ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂള്‍ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് അംഗം പി. ജോന ഉല്‍ഘാടനം ചെയ്തു. സിനിമാ താരം മുഹമ്മദ് എരവട്ടൂര്‍ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് വി.എം മനേഷ് അധ്യക്ഷത വഹിച്ചു.

മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍ പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പി.എം റിഷാദ്, പി.കെ ബബിത, ഇ. വിശ്വനാഥന്‍, കെ. ഷഹന, ടി.കെ. ഉണ്ണികൃഷ്ണന്‍, എം.സി. മഞ്ജുള, സി.പി.എ. അസീസ് എന്നിവര്‍ സംസാരിച്ചു.

ടി.ആര്‍ സത്യന്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് എടുത്തു. പ്രധാനധ്യാപകന്‍ പി.പി. മധു സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.എല്‍. ഷിജില നന്ദിയും പറഞ്ഞു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ പ്രവേശനോത്സവത്തോടെ അതിരുകളില്ലാത്ത വിജ്ഞാനത്തിന്റെ വിശാല ലോകത്തേക്ക് പറന്നുയരാന്‍ കുരുന്നുകള്‍ എത്തിത്തുടങ്ങി.

പ്രവേശനോത്സവ ഗാനത്തോടെ കുട്ടികളെ വരവേറ്റു. ബലൂണും അക്ഷരത്തൊപ്പിയും അണിഞ്ഞു കുട്ടികള്‍ പ്രവേശനോത്സവത്തില്‍ പങ്കാളികളായി. പ്രവേശനോത്സവത്തിന്റെ നൊച്ചാട് ഗ്രാമപഞ്ചായത്തു തല ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ നിര്‍വ്വഹിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് തിരുവോത്ത് അധ്യക്ഷത വഹിച്ചു.

ഒന്നാം ക്ലാസിലേക്ക് എത്തിയ മുഴുവന്‍ വിദ്യാര്‍ഥികളും അക്ഷര ദീപം തെളിയിച്ച് അറിവിന്റെ പുതു ലോകത്തേക്ക് കാലെടുത്തു വച്ചു. വിദ്യാലയത്തിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മേധാ ഇഷാനി എഴുതിയ കവിതകളും കഥകളും അടങ്ങിയ എന്റെ കൂട്ടുകാര്‍ പുസ്തകത്തിന്റെ പ്രകാശനകര്‍മം പ്രസിഡന്റ് നിര്‍വഹിച്ചു.

അറിവിന്റെ അക്ഷര മുറ്റത്തേക്ക് കാല്‍ വെക്കുന്ന കുരുന്നുകള്‍ക്കുള്ള സമ്മാനപ്പൊതി വിതരണം ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേര്‍സന്‍ ഷിജി കൊട്ടാരക്കല്‍ നിര്‍വഹിച്ചു. രക്ഷിതാക്കള്‍ക്കുള്ള കൈപ്പുസ്തക വിതരണവും നടന്നു.

പ്രവേശനോത്സവദിനത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സ് ഫാത്തിമ ടീച്ചര്‍ നല്‍കി. പായസ മധുരവും വിളമ്പി. പിടിഎ പ്രസിഡന്റ് വി വിജയന്‍, പിടിഎ എക്‌സിക്യൂട്ടീവ് അംഗം വത്സന്‍ എടക്കോടന്‍, സിആര്‍സി കോ - ഓര്‍ഡിനേറ്റര്‍ അനുശ്രീ ചന്ദ്രന്‍ , സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എല്‍.വി രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ എം സതീശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.കെ ബിന്ദു നന്ദിയും പറഞ്ഞു.

കല്‍പ്പത്തൂര്‍ : കല്‍പ്പത്തൂര്‍ എയുപി സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണ്ണശബളമായി ആഘോഷിച്ചു. പിടിഎ പ്രസിഡണ്ട് ശശി ഗംഗോത്രി അധ്യക്ഷനായ ചടങ്ങില്‍ വാര്‍ഡ് അംഗം പി.പി അബ്ദുല്‍സലാം, പുഷ്പാക്ഷരദീപം തെളിയിച്ചു കൊണ്ട് കൊച്ചു പൂമ്പാറ്റകളെ ഹൃദ്യമായി വരവേറ്റു.

തുടര്‍ന്ന് മഴവില്‍ മനോരമ തകര്‍പ്പന്‍ കോമഡി, ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി ഫെയിം മഹേഷ് മോഹന്‍ മുഖ്യാതിഥിയായി.

വിപിന്‍ ചന്ദ് വിഎസ് സ്വാഗതവും മാനേജര്‍ രാജഗോപാലന്‍ നായര്‍, പിടിഎ പ്രസിഡണ്ട് രമ്യ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടിയെ അറിയാന്‍ എന്ന രക്ഷാകര്‍തൃ പരിശീലന പരിപാടി ധന്യ ജി പി നയിച്ചു. സ്റ്റാഫ് സെക്രട്ടറി ലബിത്ത് അബ്ദുള്‍സലാം നന്ദി രേഖപ്പെടുത്തി.

ചങ്ങരോത്ത് ജി.എല്‍.പി.സ്‌കൂളിലെ പ്രവേശനോത്സവം വാര്‍ഡ് അംഗം പി.കെ പ്രകാശിനി ഉദ്ഘാടനം ചെയ്തു. പി.ടി. പ്രസിഡന്റ്  പ്രകാശന്‍ വേങ്ങേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ എന്‍. കൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ലിബാഷ്, കമല, സുനില്‍ അബ്രഹാം, എന്നിവര്‍ ആശംസയറിയിച്ചു സംസാരിച്ചു.

നവാഗതരായ ഒന്നാം ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി ഉപഹാരം നല്‍കി. രജിത വി നന്ദിയും പ്രദീപന്‍ എം.കെ സ്വാഗതവും പറഞ്ഞു. പരിപാടിക്കു ശേഷം കുട്ടികളുടെ കലാപരിപാടിയും മിഠായി, പായസം എന്നിവയുടെ വിതരണവും നടന്നു.

പേരാമ്പ്ര ഉപജില്ല, ബ്ലോക്ക് തല പ്രവേശനോത്സവം പേരാമ്പ്ര ജിയുപി സ്‌കൂളില്‍ നടന്നു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി രഞ്ജിനി മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് കെ. സജിദാസ്, എ.സി മൊയ്ദി, കെ ഷാജിമ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതവും സ്‌കൂള്‍ പ്രധാന അധ്യാപിക മോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209967/entrance-festival-was-celebrated-in-various-schools-at-perambra)