---
title: "പാര്‍ശ്വവത്ക്കരിക്കപ്പെട്ടവന്റെ ഉന്നമനത്തില്‍ സോഷ്യലിസ്റ്റ് പങ്ക് നിര്‍ണ്ണായകമായി; കെ ലോഹ്യ "
english_title: "The socialist role was crucial in the upliftment of the marginalized; K Lohia"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20999/the-socialist-role-was-crucial-in-the-upliftment-of-the-marginalized-k-lohia"
published_at: "2022-01-15T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2f22298af2_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പാര്‍ശ്വവത്ക്കരിക്കപ്പെട്ടവന്റെ ഉന്നമനത്തില്‍ സോഷ്യലിസ്റ്റ് പങ്ക് നിര്‍ണ്ണായകമായി; കെ ലോഹ്യ 

> **Lead Summary:** ** പേരാമ്പ്ര:** സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ദളിത്, പിന്നോക്ക, ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തില്‍ സോഷ്യലിസ്റ്റുകള്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നുവെന്ന് ജനതാദള്‍ എസ് ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യ പറഞ്ഞു.

## Article Content

** പേരാമ്പ്ര:** സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ദളിത്, പിന്നോക്ക, ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തില്‍ സോഷ്യലിസ്റ്റുകള്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നുവെന്ന് ജനതാദള്‍ എസ് ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യ പറഞ്ഞു.

കെ.സി നാരായണന്‍ മാസ്റ്റര്‍ അനുസ്മരണത്തിന്റെ ഭാഗമായി ജനതാദള്‍ എസ് പേരാമ്പ്രയില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാര്‍ മേഖലയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ കെ.സി നാരായണന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതായും ജനതാദള്‍ ജില്ലാ വൈസ് പ്രസിഡണ്ടായും സംസ്ഥാന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ച കെ.സി മുതുകാട് സമരത്തിന്റെ മുന്നണി പോരാളിയായിരുന്നുവെന്നും ലോഹ്യ അനുസ്മരിച്ചു.

മുതുകാട് സമരവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാ സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ദിനേശ് കാപ്പുങ്കര അദ്ധ്യക്ഷനായി. ടി.കെ.ബാലഗോപാലന്‍, കെ.പി ബിജു, സുരേഷ് ചേനായി, ശ്രീജിത്ത് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20999/the-socialist-role-was-crucial-in-the-upliftment-of-the-marginalized-k-lohia)