---
title: "പേരാമ്പ്രയിലെ പഞ്ചായത്തുകളില്‍ ഷാഫിക്ക് മുന്‍തൂക്കം; പഞ്ചായത്ത് തിരിച്ചുള്ള കണക്ക് "
english_title: "Shafi's lead in Panchayats of Perambra; Panchayat wise calculation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210088/shafis-lead-in-panchayats-of-perambra-panchayat-wise-calculation"
published_at: "2024-06-05T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666071192ed6a_1_mapa.JPG"
keywords: []
---

# പേരാമ്പ്രയിലെ പഞ്ചായത്തുകളില്‍ ഷാഫിക്ക് മുന്‍തൂക്കം; പഞ്ചായത്ത് തിരിച്ചുള്ള കണക്ക് 

> **Lead Summary:** **പേരാമ്പ്ര : **ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച ഷാഫി പറമ്പിലിനൊപ്പം പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളും. പേരാമ്പ്ര നിയോജക മണ്ഡലം 19,085 വോട്ടുകള്‍ നല്‍കിയാണ് ഷാഫി പറമ്പിലിനെ പിന്തുണച്ചത്.

## Article Content

**പേരാമ്പ്ര : **ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച ഷാഫി പറമ്പിലിനൊപ്പം പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളും. പേരാമ്പ്ര നിയോജക മണ്ഡലം 19,085 വോട്ടുകള്‍ നല്‍കിയാണ് ഷാഫി പറമ്പിലിനെ പിന്തുണച്ചത്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22, 592 വോട്ടിനാണ് എല്‍ഡിഎഫിലെ ടി.പി. രാമകൃഷ്ണന്‍ വിജയിച്ചതാണ്. അന്ന് 52.54 ശതമാനം വോട്ട് നല്‍കി മണ്ഡലം എല്‍ഡിഎഫിന്റെ കരുത്ത് കാട്ടിയിരുന്നു. എന്നാല്‍ മണ്ഡലത്തിലെ 10 പഞ്ചായത്തുകളില്‍ 8 പഞ്ചായത്തുകളും മികച്ച പിന്തുണ നല്‍കിയപ്പോള്‍ 2 പഞ്ചായത്തുകള്‍ മാത്രമാണ് കെ.കെ. ശൈലജക്ക് പിന്തുണയേകിയത്, അതും ചെറിയ വോട്ടുകളുടെ ലീഡ് മാത്രം.

പേരാമ്പ്ര മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണന് 19,085 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജക്ക് 62,742 വോട്ടും ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് 81,465 വോട്ട് ലഭിച്ചു.

ചങ്ങരോത്ത് മണ്ഡലത്തില്‍ നിന്നാണ് ഷാഫിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. ഇവിടെ നിന്ന് ഷാഫിക്ക് 13,595 വോട്ടും ശൈലജക്ക് 6464 വോട്ടും പ്രഫുല്‍ കൃഷ്ണന് 1709 വോട്ടും ലഭിച്ചു. ഇവിടെ ഷാഫിക്ക് 7131 വോട്ടിന്റെ ലീഡ് നേടാനായി.

ചക്കിട്ടപ്പാറയിൽ  ഷാഫിക്ക് 7113 വോട്ടും ശൈലജക്ക് 5225 വോട്ടും പ്രഫുൽ കൃഷ്ണന് 745 വോട്ടുമാണ് ലഭിച്ചത്. ഇവിടെ നിന്ന് 1888 വോട്ടിൻ്റെ ലീഡാണ് ഷാഫി കിട്ടിയത്. കൂത്താളിയില്‍ ഷാഫിക്ക് 6098 വോട്ടും ശൈലജക്ക് 4518 വോട്ടും പ്രഫുല്‍ കൃഷ്ണന് 1035 വോട്ടും ലഭിച്ചു. ഇവിടെ ഷാഫി 1576 വോട്ട് ലീഡ് നേടി.

പേരാമ്പ്ര പഞ്ചായത്തില്‍ നിന്ന് ഷാഫിക്ക് 12,220 വോട്ടും ശൈലജക്ക് 9377 വോട്ടും പ്രഫുല്‍ കൃഷ്ണന് 2010 വോട്ടും ലഭിച്ചു. ഇവിടെ ഷാഫിക്ക് 2843 വോട്ടിന്റെ ലീഡ് നേടാനായി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ എറ്റവും കൂടുതല്‍ വോട്ട് നേടാനായതും പേരാമ്പ്ര പഞ്ചായത്തില്‍ നിന്നാണ്. യുഡിഎഫ് ഭരിക്കുന്ന ചെറുവണ്ണൂരില്‍ 8958 വോട്ട് നേടിയ ഷാഫിക്ക് 2381 വോട്ടിന്റെ ലീഡ് ലഭിച്ചു. ശൈലജക്ക് 6577 വോട്ടും പ്രഫുല്‍ കൃഷ്ണന് 1411 വോട്ടും ലഭിച്ചു.

തുറയൂര്‍ പഞ്ചായത്തില്‍ ഷാഫിക്ക് 5482 വോട്ടും ശൈലജക്ക് 3359 വോട്ടും പ്രഫുല്‍ കൃഷ്ണന് 812 വോട്ടും ലഭിച്ചു. ഇവിടെ ഷാഫിക്ക് 2123 വോട്ടിന്റെ ലീഡ് ഇറപ്പിക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ മേപ്പയ്യൂരില്‍ കെ.കെ. ശൈലജ 180 വോട്ടിന്റെ ലീഡ് നേടി. ഇവിടെ ശൈലജക്ക് 9536 വോട്ട് ലഭിച്ചപ്പോള്‍ ഷാഫിക്ക് 9356 വോട്ടും പ്രഫുല്‍ കൃഷ്ണന് 1278 വോട്ടും ലഭിച്ചു.

കീഴരിയൂരില്‍ ഷാഫിക്ക് 5593 വോട്ടും ശൈലജക്ക് 4406 വോട്ടും പ്രഫുല്‍ കൃഷ്ണന് 926 വോട്ടും ലഭിച്ചു. ഇവിടെ ഷാഫിക്ക് 1167 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. അരിക്കുളം പഞ്ചായത്തില്‍ ഷാഫിക്ക് 6677 വോട്ടും ശൈലജക്ക് 5870 വോട്ടും പ്രഫുല്‍ കൃഷ്ണന് 1134 വോട്ടും ലഭിച്ചു. ഷാഫി ഇവിടെ 807 വോട്ടിന് ലീഡ് ചെയ്തു.

നൊച്ചാട് പഞ്ചായത്തില്‍ ശൈലജക്ക് 9437 വോട്ടും ഷാഫിക്ക് 9349 വോട്ടും പ്രഫുല്‍ കൃഷ്ണന് 1337 വോട്ടും ലഭിച്ചു. പോസ്റ്റല്‍ വോട്ടുകളില്‍ ശൈലജക്ക് 5689 വോട്ടും ഷാഫിക്ക് 5038 വോട്ടും പ്രഫുല്‍ കൃഷ്ണന് 1278 വോട്ടും ലഭിച്ചു. പോസ്റ്റല്‍ വോട്ടുകളില്‍ 1741 വോട്ടുകള്‍ അസാധുവായിരുന്നു. പോസ്റ്റല്‍ വോട്ടിലെ 54 ഉള്‍പ്പെടെ നോട്ടക്ക് 486 വോട്ടുകള്‍ ലഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210088/shafis-lead-in-panchayats-of-perambra-panchayat-wise-calculation)