---
title: "വിദ്യാര്‍ത്ഥികളെ ആദരിച്ചു"
english_title: "The students were felicitated."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210106/the-students-were-felicitated"
published_at: "2024-06-05T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66607ce0a215b_mbbs.png"
keywords: []
---

# വിദ്യാര്‍ത്ഥികളെ ആദരിച്ചു

> **Lead Summary:** **കോട്ടേരി: **കോട്ടേരി കോമത്ത് ഭഗവതി ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ എംബിബിഎസ്,+പ്ലസ് ടു, എസ്എസ്എല്‍സി, എന്‍എംഎംഎസ് , എല്‍എസ്എസ് വിദ്യാര്‍ത്ഥികളെ ആദരിച്ചു.

## Article Content

**കോട്ടേരി: **കോട്ടേരി കോമത്ത് ഭഗവതി ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ എംബിബിഎസ്,+പ്ലസ് ടു, എസ്എസ്എല്‍സി, എന്‍എംഎംഎസ് , എല്‍എസ്എസ് വിദ്യാര്‍ത്ഥികളെ ആദരിച്ചു.

ക്ഷേത്ര കമ്മറ്റിയുടെ പ്രസിഡണ്ട് കെ.എം കുഞ്ഞികൃഷ്ണന്‍ ഡോ: സുബിന്‍ ബാലന് മൊമന്റോ നല്‍കി ഉദ്ഘാടനം ചെയ്തു. വേലു നിരയില്‍ അധ്യക്ഷത വഹിച്ചു.

എം.എം അശോകന്‍ , കെ.എം ശശി , പി.കെ. പ്രേമന്‍ , ഇ.സി. ബാലന്‍ , കമലാക്ഷി കോമത്ത്, അനിത മോഹന്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. ടി.പി. മോഹനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷൈലജ പങ്കജന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210106/the-students-were-felicitated)