---
title: "പേരാമ്പ്ര ബൈപ്പാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം"
english_title: "An accident involving a car and a bike on Perambra Bypass"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210256/an-accident-involving-a-car-and-a-bike-on-perambra-bypass"
published_at: "2024-06-06T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666160e7a4c81_1_by.JPG"
keywords: []
---

# പേരാമ്പ്ര ബൈപ്പാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു.

മരുതേരി പുന്നച്ചാല്‍ സ്വദേശിയായ വിഷ്ണു (35)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.

കാലിനും കൈയ്ക്കും സാരമായി പരിക്കേറ്റ യുവാവിനെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210256/an-accident-involving-a-car-and-a-bike-on-perambra-bypass)