---
title: "കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു"
english_title: "The Kitchen Come Store was inaugurated at nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210297/the-kitchen-come-store-was-inaugurated-at-nochad"
published_at: "2024-06-06T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66617b6404b66_1_kich.JPG"
keywords: []
---

# കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര: **നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് അംഗം സനില ചെറുവറ്റയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

സ്‌കൂള്‍ മാനേജര്‍ ടി മുഹമ്മദ്, പിടിഎ പ്രസിഡന്റ് ടി.ടി അബ്ദുള്‍ സലാം, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ഹൈറുന്നിസ, ബുഹാരി എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക എ.കെ അസ്മ സ്വാഗതവും എന്‍ റിയാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210297/the-kitchen-come-store-was-inaugurated-at-nochad)