---
title: "പരിസ്ഥിതി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു "
english_title: "Environment Day celebration program was organized at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210300/environment-day-celebration-program-was-organized-at-perambra"
published_at: "2024-06-06T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66617e46e2c43_1_nochad3.JPG"
keywords: []
---

# പരിസ്ഥിതി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്തും കേരള ശാസത്രസാഹിത്യ പരിഷത്ത് മേഖലാ കമ്മറ്റിയും സംയുക്തമായി പരിസ്ഥിതി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്തും കേരള ശാസത്രസാഹിത്യ പരിഷത്ത് മേഖലാ കമ്മറ്റിയും സംയുക്തമായി പരിസ്ഥിതി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടി പ്രസിഡണ്ട് പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭനാ വൈശാഖ് അധ്യക്ഷത വഹിച്ചു.

'നമ്മുടെ ഭൂമി നമ്മുടെ ഭാവി' എന്ന വിഷയത്തില്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ: ടി.പി കുഞ്ഞിക്കണ്ണന്‍ പ്രഭാഷണം നടത്തി.

ജില്ലാതല ജൈവ വൈവിദ്യ ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നിരഞ്ജന എസ്. മനോജിനെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210300/environment-day-celebration-program-was-organized-at-perambra)