---
title: "കാനത്തിന്റെ ഓര്‍മ്മക്കായ് വൃക്ഷത്തൈ നട്ട് എഐവൈഎഫ് "
english_title: "AIYF planted a tree in memory of Kanam at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210312/aiyf-planted-a-tree-in-memory-of-kanam-at-avala"
published_at: "2024-06-06T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661841cdd639_1_kanam.JPG"
keywords: []
---

# കാനത്തിന്റെ ഓര്‍മ്മക്കായ് വൃക്ഷത്തൈ നട്ട് എഐവൈഎഫ് 

> **Lead Summary:** **ആവള: **പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് മേപ്പയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ യൂണിറ്റ് കേന്ദ്രത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ ഓര്‍മ്മക്കായ് വൃക്ഷത്തൈ നടുന്ന ക്യാമ്പയിന് ആവളയില്‍ തുടക്കമായി.

## Article Content

**ആവള: **പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് മേപ്പയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ യൂണിറ്റ് കേന്ദ്രത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ ഓര്‍മ്മക്കായ് വൃക്ഷത്തൈ നടുന്ന ക്യാമ്പയിന് ആവളയില്‍ തുടക്കമായി.

മഠത്തില്‍ മുക്ക് യൂണിറ്റില്‍ എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.പി ബിനൂപ് മണ്ഡലം തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഖില്‍ കേളോത്ത് അധ്യക്ഷത വഹിച്ചു.

എഐവൈഎഫ് മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട്, ജില്ലാ കമ്മിറ്റി അംഗം കെ.എം ബിജിഷ, സി.പി.ഐ കുട്ടോത്ത് ബ്രാഞ്ച് സെക്രട്ടറി പ്രമോദ് ദാസ്, രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖല പ്രസിഡന്റ് കെ.എം ലെനീഷ്, വി. ജയലക്ഷ്മി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210312/aiyf-planted-a-tree-in-memory-of-kanam-at-avala)