---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നട്ടു "
english_title: "Tree sapling planted at Olive Public School on Environment Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210320/tree-sapling-planted-at-olive-public-school-on-environment-day"
published_at: "2024-06-06T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66618edccea0c_1_olive.JPG"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നട്ടു 

> **Lead Summary:** പേരാമ്പ്ര: ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ പ്രഫ: ശോഭീന്ദ്ര സ്മൃതി വൃക്ഷം നട്ടു.

## Article Content

പേരാമ്പ്ര: ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ പ്രഫ: ശോഭീന്ദ്ര സ്മൃതി വൃക്ഷം നട്ടു.

ജീവിതം തന്നെ പച്ചപ്പിനായി മാറ്റിവെച്ച മഹത് വ്യക്തിയും' കേന്ദ്ര വനമിത്ര അവാര്‍ഡ് ജേതാവുമായ ഫ്രഫസര്‍ ശോദീന്ദ്രന്റെ ഓര്‍മ്മക്കായ് സ്‌കൂളിലെ ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് എന്‍ഡ് ഗൈഡ്‌സ്, ദേശീയ ഹരിത സേന, മാതൃഭൂമി സീഡ് , ജൈവ വൈവിധ്യക്ലബ്, മനോരമ നല്ല പാഠം തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ടെര്‍മിനാലിയ എന്ന വൃക്ഷ തൈ നട്ടത്.

പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ സ്‌കൂള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജ് വൃക്ഷതൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

മാനേജര്‍ മജീദ്, ഹിമചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍മാരായ പുതുശ്ശേരി ഇബ്രാഹിം, കെ.എ. ലത്തീഫ്, താരിഫ പുതുശ്ശേരി, പി.ടി. അബ്ദുറഹ്‌മാന്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എ. അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിനി ചന്ദ്രന്‍ പരിപാടിക്ക് നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210320/tree-sapling-planted-at-olive-public-school-on-environment-day)