---
title: "ലോക പരിസ്ഥിതി ദിനം മോറിസ് കോളജ് ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു"
english_title: "Morris College distributes fruit tree saplings on World Environment Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210406/morris-college-distributes-fruit-tree-saplings-on-world-environment-day"
published_at: "2024-06-06T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661ec41a54dc_red.png"
keywords: []
---

# ലോക പരിസ്ഥിതി ദിനം മോറിസ് കോളജ് ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു

> **Lead Summary:** **ചെമ്പ്ര :** ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 'നമ്മുടെ മണ്ണ് നമ്മുടെ ഭാവി' എന്ന യുനൈറ്റഡ് നേഷന്‍സ് ആഹ്വാനം ഉള്‍ക്കൊണ്ട് കൊണ്ട് മണ്ണിന്റെ സ്വഭാവികത നിലനിര്‍ത്തുക, വരള്‍ച്ച പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുക എന്നീ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ചെമ്പ്ര മോറിസ് കോളജ് ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ അംഗണവാടി വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു.

## Article Content

**ചെമ്പ്ര :** ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 'നമ്മുടെ മണ്ണ് നമ്മുടെ ഭാവി' എന്ന യുനൈറ്റഡ് നേഷന്‍സ് ആഹ്വാനം ഉള്‍ക്കൊണ്ട് കൊണ്ട് മണ്ണിന്റെ സ്വഭാവികത നിലനിര്‍ത്തുക, വരള്‍ച്ച പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുക എന്നീ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ചെമ്പ്ര മോറിസ് കോളജ് ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ അംഗണവാടി വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ വിനീത മനോജ്, നുസ്‌റത്ത് ടീച്ചര്‍ എന്നിവര്‍ വൃക്ഷ തൈകള്‍ വിതരണത്തിന് നേതൃത്വം നല്‍കി. മോറിസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ.കെ അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷനായിരുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇബ്രാഹിം നദ്വി, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഷൈനി മോള്‍, ശ്രീലേഖ പി.സി, അമിത എം, അംഗനവാടി വര്‍ക്കര്‍മാരായ ഗീത കെ.കെ, ജിജി, സ്റ്റുഡന്റ്‌സ് കോഡിനേറ്റര്‍മാരായ മുഹമ്മദ് റമീസ്, ഹരിദേവ് എന്നിവര്‍ സന്നിഹിതരായിരുന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210406/morris-college-distributes-fruit-tree-saplings-on-world-environment-day)