---
title: "വാളൂര്‍ അനു കൊലക്കേസ് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം"
english_title: "Investigation team submitted charge sheet in Valur Anu murder case"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210415/investigation-team-submitted-charge-sheet-in-valur-anu-murder-case"
published_at: "2024-06-07T00:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662099bc8cb5_1_anuv.JPG"
keywords: []
---

# വാളൂര്‍ അനു കൊലക്കേസ് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

> **Lead Summary:** **പേരാമ്പ്ര: **വാളൂരിലെ അനു കൊലക്കേസ് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷ് കുമാര്‍ ആണ് 5000 പേജ് അടങ്ങുന്ന കുറ്റപത്രം പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

## Article Content

**പേരാമ്പ്ര: **വാളൂരിലെ അനു കൊലക്കേസ് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷ് കുമാര്‍ ആണ് 5000 പേജ് അടങ്ങുന്ന കുറ്റപത്രം പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

മാര്‍ച്ച് 11ന് സ്വന്തം വീട്ടില്‍ നിന്നും ഇരിങ്ങണ്ണൂരിലുള്ള ഭര്‍ത്താവിനെ മെഡിക്കല്‍ കോളജില്‍ കാണിക്കാന്‍ സ്വന്തം വീടായ വാളൂരില്‍ നിന്നും ഇറങ്ങിയ അനുവിന് വാഹനം കിട്ടാതെ വിഷമിച്ചപ്പോള്‍ വഴിയില്‍ കാത്തുനിന്ന കൊണ്ടോട്ടി കാവുങ്കല്‍ ചെറുപറമ്പ് കോളനിയില്‍ മുജീബ് റഹ്‌മാന്‍ (48) എത്തേണ്ട സ്ഥലത്ത് എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി വാഹനത്തില്‍ കയറ്റി കൊണ്ടുപോയി അള്ളിയോറത്താഴെ വയലിലെ പാലത്തിന് സമീപം എത്തിച്ച് മൂത്രം ഒഴിക്കാനെന്ന വ്യാജേന ബൈക്ക് നിര്‍ത്തിയപ്പോള്‍ ബൈക്കില്‍ നിന്നും ഇറങ്ങി നിന്ന അനുവിനെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് തോട്ടിലേക്ക് തള്ളിയിട്ട് പാലത്തിന് അടിയിലേക്ക് എത്തിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.

16ന് അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായ ചോദ്യം ചെയ്യലില്‍ വിവരങ്ങള്‍ ശേഖരിച്ച് കുറ്റം സമ്മതിച്ച ശേഷം വിശദമായ തെളിവെടുപ്പിന് ശേഷമാണ് പ്രതിയാക്കി കോടതിയില്‍ ഹാജരാക്കിയത്.

കൊലപാതകം, കവര്‍ച്ച അടക്കം 9 വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കേസില്‍ പ്രധാന സാക്ഷി അടക്കം 151 പേരാണ് നിലവിലുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം 99 രേഖകളും നിരത്തിയിട്ടുണ്ട്.

കവര്‍ച്ച ചെയ്ത് സ്വര്‍ണം, സഞ്ചരിക്കാന്‍ ഉപയോഗിച്ച് വാഹനം, മോഷ്ടിച്ച് ഉപയോഗിച്ച ഹെല്‍മറ്റ്, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അടക്കം 79 മുതലുകളും ഹാജരാക്കി. മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന കേസിലെ 2-ാം പ്രതിയാണ്. 3 മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതി ജാമ്യത്തില്‍ ഇറങ്ങും എന്നതിനാലാണ് 3 മാസം തികയുന്നതിന് മുന്‍പ് തന്നെ ദ്രുതഗതിയില്‍ കുറ്റംപത്രം സമര്‍പ്പിക്കാന്‍ കാരണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210415/investigation-team-submitted-charge-sheet-in-valur-anu-murder-case)