---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു "
english_title: "Environment day was celebrated at AUP School, Valiyakode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210530/environment-day-was-celebrated-at-aup-school-valiyakode"
published_at: "2024-06-07T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662bc494bf85_1_aupv.JPG"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ ഹരിയാലി ഹരിതസേനയുടേയും, ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ ഹരിയാലി ഹരിതസേനയുടേയും, ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു.

നൊച്ചാട് കൃഷി ഓഫീസര്‍ ജിജോ ജോസഫ് വൃക്ഷത്തൈ നടലും ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പരിസ്ഥിതി ദിന സന്ദേശം പ്രധാനധ്യാപിക എ.കെ സുബൈദ നടത്തി. സലിം മിലാസ് അധ്യക്ഷത വഹിച്ചു.

ടി.കെ അനില്‍കുമാര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ടി.പി സുനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210530/environment-day-was-celebrated-at-aup-school-valiyakode)