---
title: "അംഗനവാടി ജില്ലാതല പ്രവേശനോത്സവം പേരാമ്പ്രയില്‍ നടന്നു "
english_title: "Anganwadi district level entrance festival was held at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210573/anganwadi-district-level-entrance-festival-was-held-at-perambra"
published_at: "2024-06-07T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662e75992095_1_sheeja.JPG"
keywords: []
---

# അംഗനവാടി ജില്ലാതല പ്രവേശനോത്സവം പേരാമ്പ്രയില്‍ നടന്നു 

> **Lead Summary:** **പേരാമ്പ്ര :** അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകരുന്ന അംഗനവാടികളില്‍ പ്രവേശനോത്സവം നടന്നു. ഇന്നലെ വരെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ലാളനയില്‍ കഴിഞ്ഞവര്‍ പഠനത്തിന്റെയും പുതിയ കൂട്ടുകാരുടെയും ലോകത്തേക്ക്.

## Article Content

**പേരാമ്പ്ര :** അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകരുന്ന അംഗനവാടികളില്‍ പ്രവേശനോത്സവം നടന്നു. ഇന്നലെ വരെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ലാളനയില്‍ കഴിഞ്ഞവര്‍ പഠനത്തിന്റെയും പുതിയ കൂട്ടുകാരുടെയും ലോകത്തേക്ക്.

നവാഗതരെ സ്വീകരിക്കാന്‍ അംഗനവാടികളില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. സംസ്ഥാനത്ത് മെയ് 30 ന് നടത്താനിരുന്ന പ്രവേശനോത്സവം കനത്ത മഴയെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു.

കോഴിക്കോട് ജില്ലാതല അംഗനവാടി പ്രവേശനോത്സവം പേരാമ്പ്ര മരുതേരി അംഗനവാടിയില്‍ നടന്നു. നവാഗതരെ പൂക്കള്‍ നല്‍കിയാണ് പുതിയ ലോകത്തേക്ക് സ്വീകരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, ഗ്രാമപഞ്ചായത്തംഗം പി.എം. സത്യന്‍, ഐസിഡിഎസ് ഓഫീസര്‍ കെ. ദീപ, അംഗനവാടി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ സഫ മജീദ്, രമേശ് മഠത്തില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. രേഷ്മ എന്നിവര്‍ സംസാരിച്ചു.

ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ പി.പി. അനിത സ്വാഗതം പറഞ്ഞ ചടങ്ങിന് അംഗനവാടി വര്‍ക്കര്‍ കെ.എം. ശോഭന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210573/anganwadi-district-level-entrance-festival-was-held-at-perambra)