---
title: "യോദ്ധ സോള്‍ജിയേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ വൃക്ഷ തൈകള്‍ നട്ടു "
english_title: "Yoddha Soldiers Club members planted saplings at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210584/yoddha-soldiers-club-members-planted-saplings-at-perambra"
published_at: "2024-06-07T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662f1b87007b_1_sol.JPG"
keywords: []
---

# യോദ്ധ സോള്‍ജിയേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ വൃക്ഷ തൈകള്‍ നട്ടു 

> **Lead Summary:** **പേരാമ്പ്ര:** പരിസ്ഥിതി ദിനത്തില്‍ യോദ്ധ സോള്‍ജിയേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ അവരുടെ വീടുകളില്‍ 50 ഓളം വൃക്ഷ തൈകള്‍ നടുകയും കൂത്താളി സ്‌റ്റേഡിയം ഗ്രൗണ്ടും , കനറ ബാങ്ക് പരിസരവും ശുചീകരണ പ്രവര്‍ത്തനം നടത്തുകയും ചെയ്തു.

## Article Content

**പേരാമ്പ്ര:** പരിസ്ഥിതി ദിനത്തില്‍ യോദ്ധ സോള്‍ജിയേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ അവരുടെ വീടുകളില്‍ 50 ഓളം വൃക്ഷ തൈകള്‍ നടുകയും കൂത്താളി സ്‌റ്റേഡിയം ഗ്രൗണ്ടും , കനറ ബാങ്ക് പരിസരവും ശുചീകരണ പ്രവര്‍ത്തനം നടത്തുകയും ചെയ്തു.

യോദ്ധാ സോള്‍ജിയേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനവും , വിവിധ സേനാ വിഭാഗങ്ങളിലേയ്ക്ക് പോകാന്‍ താല്പര്യമുള്ള യുവതി യുവാക്കര്‍ക്ക് ഫിസിക്കല്‍ ഫ്രീ ട്രെയിനിങ്ങും കൊടുക്കുന്നുണ്ട്.

ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക 9695419213,+91 79941 19456,+91 95673 91662.

ഭാരവാഹികള്‍: പ്രസിഡണ്ട് സതീഷ് കുണ്ടുങ്കര, സെക്രട്ടറി അശോകന്‍ പിഎന്‍പി മൂരികുത്തി, വൈസ് പ്രസിഡണ്ട് എന്‍.പി പ്രദീപന്‍, ജോയിന്‍ സെക്രട്ടറി കെ സി സത്യന്‍, ട്രഷറര്‍ ജോര്‍ജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210584/yoddha-soldiers-club-members-planted-saplings-at-perambra)