---
title: "എസ്എസ്എല്‍സി, പ്ലസ്ടു   പരീക്ഷകളില്‍ വിജയിച്ച  നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ഗ എടവരാട് അനുമോദനം നല്‍കി"
english_title: "Sarga Edavarad felicitates around 100 students  who have passed SSLC and Plus Two exams"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210878/sarga-edavarad-felicitates-around-100-students-who-have-passed-sslc-and-plus-two-exams"
published_at: "2024-06-09T00:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6664aceb19806_ATTACH_NEWS.jpg"
keywords: []
---

# എസ്എസ്എല്‍സി, പ്ലസ്ടു   പരീക്ഷകളില്‍ വിജയിച്ച  നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ഗ എടവരാട് അനുമോദനം നല്‍കി

> **Lead Summary:**  പേരാമ്പ്ര: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച ഒരു പ്രദേശത്തത്തെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ഗ എടവരാട് അനുമോദനം നല്‍കി. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷറഫ് പി.ടി ഉദ്ഘാടനം ചെയ്തു. സര്‍ഗ പ്രസിഡന്റ് ആനന്ദ് അധ്യക്ഷത വഹിച്ചു.

## Article Content

 പേരാമ്പ്ര: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച ഒരു പ്രദേശത്തത്തെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ഗ എടവരാട് അനുമോദനം നല്‍കി. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷറഫ് പി.ടി ഉദ്ഘാടനം ചെയ്തു. സര്‍ഗ പ്രസിഡന്റ് ആനന്ദ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി മുര്‍ഷിദ് പി.ടി സ്വാഗതം പറഞ്ഞ ചടങ്ങിന് വനിത വേദി കണ്‍വീനര്‍ അമ്പിളി സതീശന്‍ നന്ദി പ്രകാശിപ്പിച്ചു .  രാകേഷ് പി കെ , അരുണ്‍ രാജ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി വടകര സൈബര്‍ സെല്‍, എസ് ഐ സത്യന്‍ കാരയാട് ബോധവല്‍ക്കരണ ക്ലാസ് നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210878/sarga-edavarad-felicitates-around-100-students-who-have-passed-sslc-and-plus-two-exams)