---
title: "പുതിയ എംസിഎഫ് നിര്‍മ്മിക്കുന്നത് വരെ പഴയത് ഉപയോഗിക്കാന്‍ തീരുമാനിച്ചു "
english_title: "It was decided to use the old one until the new MCF was built"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210999/it-was-decided-to-use-the-old-one-until-the-new-mcf-was-built"
published_at: "2024-06-09T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666579484c05f_1_apathra.JPG"
keywords: []
---

# പുതിയ എംസിഎഫ് നിര്‍മ്മിക്കുന്നത് വരെ പഴയത് ഉപയോഗിക്കാന്‍ തീരുമാനിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ പുതിയ എംസിഎഫ് നിര്‍മ്മിക്കുന്നത് വരെ പഴയത് ഉപയോഗിക്കാന്‍ തീരുമാനിച്ചതായി ഹരിതകര്‍മ്മസേനാംഗങ്ങളും നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ പുതിയ എംസിഎഫ് നിര്‍മ്മിക്കുന്നത് വരെ പഴയത് ഉപയോഗിക്കാന്‍ തീരുമാനിച്ചതായി ഹരിതകര്‍മ്മസേനാംഗങ്ങളും നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തിന്റെ ചരിത്രത്തില്‍മാലിന്യനിര്‍മ്മാര്‍ജന രംഗത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിച്ച രാജ്യത്തിന് മാതൃകയായ പദ്ധതിയാണ് ഹരിത കര്‍മസേന. വര്‍ഷങ്ങളായി ഭൂമിയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഭീകരനെ പിഴുതെടുത്ത് എം.സി.എഫ് ല്‍ എത്തിച്ച് ക്ലീന്‍ കേരള മിഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് കൈമാറി ഭൂമിയെ പരിശുദ്ധമാക്കുന്ന പരിപാവനമായ പദ്ധതിയാണ് ഹരിതകര്‍മ്മസേന.

എന്നാല്‍ പേരാമ്പ്രയില്‍ നിലവിലുണ്ടായിരുന്ന എം.സി.എഫ് ന് യാദ്യശ്ചികമായി തീ പിടിച്ചതുമായി ബന്ധപ്പെട്ട് ചില ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. ഇതിന തുടര്‍ന്ന് പേരാമ്പ്രയിലെ എം.സി.എഫ് ന്റെ പ്രവര്‍ത്തനം യു.ഡി.എഫ് ന്റെ നേതൃത്വത്തില്‍ തടഞ്ഞിരിക്കുകയാണ്. ഇതുമൂലം വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കു വാനോ, മിനി എം.സി.എഫ് പോലുള്ള സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യു വാന്‍ കഴിയാതെ പേരാമ്പ്രയിലെ ഹരിതകര്‍മ്മസേന തൊഴിലാളികള്‍ നിസ്സഹായതയിലാണ്.

ഈ സാഹചര്യത്തില്‍ പുതിയ എം.സി.എഫ് നിര്‍മ്മിക്കുന്നതുവരെ നിലവിലുള്ള എം.സി.എഫ് ഉപയോഗിക്കുവാന്‍ പേരാമ്പ്രയിലെ തൊഴിലാളികള്‍ തീരുമാനിച്ചു. സ്ത്രീ തൊഴിലാളികള്‍ക്ക് ഭക്ഷണം കഴിക്കുവാനോ പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനോ കഴിയാതെ തൊഴിലാളികള്‍ കോരിചൊരിയുന്ന മഴയത്ത് തെരുവിലിരിക്കേണ്ട സ്ഥിതിയാണ് ഉള്ളത്.

ജൂണ്‍ 10-ാം തിയ്യതി രാവിലെ 10 മണിക്ക് സി.ഐ.ടി.യു നേതൃത്വത്തില്‍ ഹരിത കര്‍മ്മ തൊഴിലാളികള്‍ എം.സി.എഫ് ല്‍ പ്രവേശിക്കുകയും, പുതിയ എം.സി.എഫ് തുടങ്ങുന്നതുവരെ നിലവിലുള്ള എം.സി.എഫ് ഉപയോഗിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.

മാലിന്യനീക്കം ചെയ്യാന്‍ അനുവദിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് അന്നേ ദിവസം ഹരിതകര്‍മ്മസേന സി.ഐ ടി.യു നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടക്കും. വാര്‍ത്തസമ്മേളനത്തില്‍ കെ. സുനില്‍, എന്‍.കെ. സാല്‍, കെ.പി സജീഷ്, ഇ.എസ് സവിത, ടി.കെ ബിന്ദു, കെ.വി സുധ, എന്‍.കെ ലാല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210999/it-was-decided-to-use-the-old-one-until-the-new-mcf-was-built)