---
title: "മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കേരളത്തിലെ 40-ാമത്തെ ഷോറും പേരാമ്പ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു "
english_title: "Malabar Gold and Diamonds' 40th shore in Kerala also started operations at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211027/malabar-gold-and-diamonds-40th-shore-in-kerala-also-started-operations-at-perambra"
published_at: "2024-06-09T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665b6c636ef8_1_malabar1.JPG"
keywords: []
---

# മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കേരളത്തിലെ 40-ാമത്തെ ഷോറും പേരാമ്പ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കേരളത്തിലെ 40 ാമത്തെ ഷോറും പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**പേരാമ്പ്ര: **ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കേരളത്തിലെ 40 ാമത്തെ ഷോറും പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യങ്ങളോടെ നിര്‍മ്മിച്ച അതിവിശാലമായ ഷോറൂമിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ. രാകേഷ്, വിനോദ് തിരുവോത്ത്, കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ്, സിപിഐ എം ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ് , ബിജെപി മണ്ഡലം പ്രസിഡന്റ് രാകേഷ് തറമ്മല്‍, കോണ്‍ഗ്രസ് വക്താവ് ക്ഷമ മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, , മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.പി വീരാന്‍കുട്ടി, എ.കെ നിഷാദ്, വി.എസ് ഷറീജ്, എം.പി അബ്ദുല്‍ മജീദ്, കോര്‍പ്പറേറ്റ് ഹെഡ് ആര്‍. അബ്ദുല്‍ ജലീല്‍, റീജ്യണല്‍ ഹെഡ് എം.പി. സുബൈര്‍, സോണല്‍ ഹെഡ് ജാസിര്‍ തണ്ടാറ, പേരാമ്പ്ര ഡെപ്യൂട്ടി സ്റ്റോര്‍ ഹെഡ് കെ.കെ റെനീഷ് മറ്റ് മാനേജ്മെന്റ്‌റ് അംഗങ്ങള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ബ്രൈഡല്‍, പാര്‍ട്ടി വെയര്‍, നിത്യേന ഉപയോഗത്തിനുള്ള ആഭരണങ്ങള്‍ എന്നിവയ്ക്ക് പുറമെ ഏത് പ്രായത്തിലുള്ളവര്‍ക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്‌ക്കാരങ്ങള്‍ക്ക് അനുയോജ്യവുമായ വിപുലവും ആകര്‍ഷകവുമായ ആഭരണശേഖരം പുതിയ ഷോറൂമിലുണ്ട്. ലോക നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

രാജ്യത്ത് എവിടെയും സ്വര്‍ണ്ണത്തിന് ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്. ഉപഭോക്താക്കള്‍ക്കായി 10 പ്രോമിസുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ ആഭരണങ്ങളുടെയും കൃത്യമായ പണിക്കൂലിയും സ്റ്റോണ്‍ വെയ്റ്റ്. നെറ്റ് വെയ്റ്റ്. സ്റ്റോണ്‍ ചാര്‍ജ് എന്നിവ രേഖപ്പെടുത്തിയതുമായ സുതാര്യമായ പ്രൈസ് ടാഗ്, ന്യായമായ പണിക്കൂലി, ആഭരണങ്ങള്‍ക്ക് 13 രാജ്യങ്ങളിലെ ഏതെങ്കിലും ഷോറൂമുകളില്‍ നിന്ന് ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സ്വര്‍ണ്ണത്തിനും ഡയമണ്ടിനും 100 ശതമാനം മൂല്യം, സ്വര്‍ണ്ണത്തിന്റെ നൂറ് ശതമാനം പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന HUID ആഭരണങ്ങള്‍, 28 ലാബ് പരിശോധനകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഇന്‍ഷൂറന്‍സും വാറണ്ടിയും കൂടുതല്‍ കാലത്തേക്ക് നീട്ടാനുള്ള സൗകര്യം, അംഗീകൃത സ്രോതസ്സുകളില്‍ നിന്നും ഉത്തരവാദിത്തത്തോടെ ശേഖരിക്കുന്ന സ്വര്‍ണ്ണം, തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച തൊഴില്‍ അന്തരീക്ഷവും എല്ലാവിധ തൊഴില്‍ ആനുകൂല്യങ്ങളും സംരക്ഷണവും നല്‍കിക്കൊണ്ടുള്ള പരിഗണന തുടങ്ങിയവയെല്ലാം ഈ പ്രോമിസുകളില്‍ ഉള്‍പ്പെടുന്നു.

ഇ എസ് ജി (ESG -Environmental, Social and Governance) അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് നിലവില്‍ 13 രാജ്യങ്ങളിലായി 350ലേറെ ഷോറൂമുകളുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. ആരോഗ്യം, പാര്‍പ്പിടം, വിശപ്പ് രഹിത ലോകം, വയോജന സംരക്ഷണം, വിദ്യാഭ്യാസം, പരിസ്ഥിതി, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലാണ് ഈ പണം പ്രധാനമായും ചെലവഴിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211027/malabar-gold-and-diamonds-40th-shore-in-kerala-also-started-operations-at-perambra)