---
title: "വിദ്യാര്‍ഥികളെ പ്രസ്‌ഫോറം കൂരാച്ചുണ്ടിന്റെ നേതൃത്വത്തില്‍ അനുമോദിക്കുന്നു"
english_title: "The students are felicitated by the Press Forum under the leadership of Koorachundu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211046/the-students-are-felicitated-by-the-press-forum-under-the-leadership-of-koorachundu"
published_at: "2024-06-09T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665cd07177aa_award-trophy-500x500.png"
keywords: []
---

# വിദ്യാര്‍ഥികളെ പ്രസ്‌ഫോറം കൂരാച്ചുണ്ടിന്റെ നേതൃത്വത്തില്‍ അനുമോദിക്കുന്നു

> **Lead Summary:** **കൂരാച്ചുണ്ട്:** കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി, കല്ലാനോട് സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകകളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയ 116 വിദ്യാര്‍ഥികളെ പ്രസ്‌ഫോറം കൂരാച്ചുണ്ടിന്റെ നേതൃത്വത്തില്‍ അനുമോദിക്കുന്നു.

## Article Content

**കൂരാച്ചുണ്ട്:** കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി, കല്ലാനോട് സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകകളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയ 116 വിദ്യാര്‍ഥികളെ പ്രസ്‌ഫോറം കൂരാച്ചുണ്ടിന്റെ നേതൃത്വത്തില്‍ അനുമോദിക്കുന്നു.

കൂരാച്ചുണ്ടിലെ കര്‍ഷക പ്രമുഖനായിരുന്ന ഒറ്റപ്ലാക്കല്‍ ഒ.എം.ജോസഫിന്റെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങളാണ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10ന് കൂരാച്ചുണ്ട് ഹിബാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന നടക്കുന്ന അനുമോദന സമ്മേളനം പ്രഭാഷണ കലയിലെ അത്ഭുത പ്രതിഭ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211046/the-students-are-felicitated-by-the-press-forum-under-the-leadership-of-koorachundu)