---
title: "നടുവൊടിച്ച് റോഡിലെ 'ഹമ്പ് കുഴി'"
english_title: "The 'hump pit' on the road with a broken middle"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211049/the-hump-pit-on-the-road-with-a-broken-middle"
published_at: "2024-06-09T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665cf687852a_ROAD.png"
keywords: []
---

# നടുവൊടിച്ച് റോഡിലെ 'ഹമ്പ് കുഴി'

> **Lead Summary:** പേരാമ്പ്ര : ഉള്ള്യേരി കുറ്റ്യാടി സംസ്ഥാന പാത നവീകരിച്ച് ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായി ഹമ്പുകള്‍ നീക്കം ചെയ്തത് ഇവിടം അപകടങ്ങള്‍ക്ക് ഇടയാവുന്നു. ഉള്ള്യേരി മുതല്‍ വെള്ളിയൂര്‍ വരെയും പാലേരി മുതല്‍ കല്ലോട് വരെയുമാണ് നവീകരണ പ്രവര്‍ത്തി നടക്കുന്നത്.

## Article Content

പേരാമ്പ്ര : ഉള്ള്യേരി കുറ്റ്യാടി സംസ്ഥാന പാത നവീകരിച്ച് ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായി ഹമ്പുകള്‍ നീക്കം ചെയ്തത് ഇവിടം അപകടങ്ങള്‍ക്ക് ഇടയാവുന്നു. ഉള്ള്യേരി മുതല്‍ വെള്ളിയൂര്‍ വരെയും പാലേരി മുതല്‍ കല്ലോട് വരെയുമാണ് നവീകരണ പ്രവര്‍ത്തി നടക്കുന്നത്.

ഇവിടെ കല്ലോട് എല്‍പി സ്‌കൂളിന് സമീപവും കൂത്താളി എയുപി സ്‌കൂളിന് സമീപവുമാണ് ഹമ്പുകള്‍ നീക്കം ചെയ്ത ഭാഗത്ത് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ഇരുചക്ര വാഹന യാത്രക്കാര്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത്. വടക്കുമ്പാട് സ്‌കൂളിനും തെരുവത്ത് കടവിലും ഉള്ള്യേരി യുപി സ്‌കൂളിനു സമീപവുമുള്ള ഹമ്പുകള്‍ നീക്കം ചെയ്‌തെങ്കിലും ടാറിംഗ് നടത്തി. എന്നാല്‍ കൂത്താളി, കല്ലോട് ഭാഗങ്ങളില്‍ ഹമ്പ് നീക്കം ചെയ്ത് ടാറിംഗ് പ്രവര്‍ത്തി നടക്കുന്നതിനിടെ മഴ കാരണം പ്രവര്‍ത്തി പെട്ടന്ന് നിര്‍ത്തിയതാണ് റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടാന്‍ കാരണം. ഇവിടെ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍ പെടുന്നത് നാട്ടുകാര്യം യാത്രികരും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ട് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഹമ്പില്‍ വാഹനങ്ങള്‍ ചാടി യാത്രക്കാര്‍ക്ക് അപകടങ്ങള്‍ ഉണ്ടാവുന്നതിനാലാണ് ഹമ്പുകള്‍ റോഡില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം വന്നത്.

ഇവിടെ ഹമ്പ് നീക്കി പകരം ടാറിംഗ് നടത്താത്തി നാല്‍ ഹമ്പ് ഡിപ്പായി അതില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. മണ്ണ് മാന്തിയെന്ത്രം ഉപയോഗിച്ച് നീക്കം ചെയ്ത ഭാഗത്ത് കുഴികള്‍ രൂപപ്പെടുകയായിരുന്നു. ഇത്തരം കുഴികളില്‍ പെട്ട് ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവായി രിക്കുകയാണ്. കഴിഞ്ഞ ദിവസം കുഴിയിയില്‍ വീണ് ഇരുചക്ര വാഹന യാത്രിക്കാരിയുടെ തോളിന് പരുക്കേറ്റിരുന്നു. നിത്യേന നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്ന് പോവുന്ന പ്രധാന പാതയിലാണ് ഇങ്ങനെ അപകാം പതിയിരിക്കുന്നത്. മഴ കാരണമാണ് പ്രവര്‍ത്തി നടത്താന്‍ കഴിയാത്തതെന്നാണ് അധികൃതര്‍ പറയുന്നതെന്നും തല്ക്കാലും ക്വാറി വെയ്സ്റ്റ് ഇട്ടെങ്കിലും കുഴികള്‍ അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍പറയുന്നത്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211049/the-hump-pit-on-the-road-with-a-broken-middle)