---
title: "ഉപഹാരം നല്‍കി"
english_title: "The gift was given"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211058/the-gift-was-given"
published_at: "2024-06-09T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665d4c470d8a_INAGURATION.png"
keywords: []
---

# ഉപഹാരം നല്‍കി

> **Lead Summary:** **പേരാമ്പ്ര: **എഴുത്തിലും ചിത്രരചനയിലും മികവ് തെളിയിച്ച മേധ ഇഷാനി എന്ന ആറ് വയസ്സ് കാരിക്ക് പ്രമുഖ എഴുത്തുകാരിയും സാംസ്ക്കാരിക പ്രവർത്തകയുമായ ഡോ: ഖദീജ മുംതാസ് ഉപഹാരം നൽകി.

## Article Content

**പേരാമ്പ്ര: **എഴുത്തിലും ചിത്രരചനയിലും മികവ് തെളിയിച്ച മേധ ഇഷാനി എന്ന ആറ് വയസ്സ് കാരിക്ക് പ്രമുഖ എഴുത്തുകാരിയും സാംസ്ക്കാരിക പ്രവർത്തകയുമായ ഡോ: ഖദീജ മുംതാസ് ഉപഹാരം നൽകി.

സോഷ്യലിസ്റ്റ് പഠന കേന്ദ്രം ഒരുക്കിയ എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണ ചടങ്ങാങ്ങിലാണ് മേധ ഇഷാനിക്ക്  ഉപഹാരം നല്‍കിയത്. സുനില്‍ ഓടയില്‍ അധ്യക്ഷത വഹിച്ചു.

എന്‍.കെ. വല്‍സന്‍, കെ. ലോഹ്യ, അഷറഫ് വെള്ളോട്ട്, വല്‍സന്‍ എടക്കോടന്‍, ജെ.എന്‍. പ്രേം ഭാസിന്‍, കെ.ജി. രാമനാരായണന്‍, സി. സുജിത്, പി.സി. സതീഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211058/the-gift-was-given)