---
title: "എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ "
english_title: "SDPI Perambra Constituency Workers Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211148/sdpi-perambra-constituency-workers-convention"
published_at: "2024-06-10T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666a991702ed_1_sdpi.JPG"
keywords: []
---

# എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 

> **Lead Summary:** **പേരാമ്പ്ര: **എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പേരാമ്പ്ര മില്ലേനിയം ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പേരാമ്പ്ര മില്ലേനിയം ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യം അട്ടിമറിച്ച് ഫാസിസ്റ്റ് ഏകാധിപത്യം തുടരാനുളള മോഡിയുടെയും കൂട്ടരുടെയും മോഹം അവസാനിക്കുമെന്നും, അതിന്റെ തുടക്കമാണ് ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികള്‍ തിരഞ്ഞെടുപ്പിലൂടെ നല്‍കിയതെന്നും അദേഹം പറഞ്ഞു.

ജനാധിപത്യത്തെ വെല്ലുവിളിച്ച് പത്ത് വര്‍ഷമായി രാജ്യത്ത് തുടരുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരായും, മോഡിയുടെ ഏകാധിപത്യത്തിനെതിരായും ഇന്ത്യന്‍ ജനത നല്‍കിയ മറുപടിയാണ് തിരഞ്ഞെടുപ്പ് വിധി.

ബിജെപി പ്രചരിപ്പിച്ച വിഷലിപ്തമായ വെറുപ്പിന്റെ രാഷ്ട്രീയം ജനങ്ങള്‍ ഒന്നടങ്കം തളളിക്കളയുകയും, ബിജെപിയെ ജനങ്ങള്‍ അകറ്റിനിര്‍ത്തുകയും ചെയ്യുന്നത് ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന ജനതക്ക് ആശ്വാസകരമാണ്. ജൂണ്‍ നാലിന് പുറത്തു വന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഹമീദ് എടവരാട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി, ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ ഖയ്യൂം, മണ്ഡലം സെക്രട്ടറി വി. കുഞ്ഞമ്മത്, മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.കെ. കുഞ്ഞിമൊയ്തീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211148/sdpi-perambra-constituency-workers-convention)