---
title: "പട്ടണമധ്യത്തിലെ എംസിഎഫില്‍ മാലിന്യമിറക്കിയ സംഭവം; വ്യാപാരികള്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി "
english_title: "The incident of littering in the MCF in the center of the town; The traders marched to the Panchayath office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211207/the-incident-of-littering-in-the-mcf-in-the-center-of-the-town-the-traders-marched-to-the-panchayath-office"
published_at: "2024-06-10T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666d7670d927_1_malinyam.JPG"
keywords: []
---

# പട്ടണമധ്യത്തിലെ എംസിഎഫില്‍ മാലിന്യമിറക്കിയ സംഭവം; വ്യാപാരികള്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര പട്ടണമധ്യത്തിലെ എംസിഎഫില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യം ഇറക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര പട്ടണമധ്യത്തിലെ എംസിഎഫില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യം ഇറക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കഴിഞ്ഞ ദിവസം വ്യാപാരി പ്രതിനിധികള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ആധുനിക സംവിധാനങ്ങളോടെ എംസിഎഫ് സ്ഥാപിക്കാമെന്നും വീണ്ടും സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും തീരുമാനിച്ചതാണെന്നും അതിന്റെ ലംഘനമാണ് ഇന്ന് ഉണ്ടായിട്ടുള്ളതെന്നും വ്യാപാരികള്‍ ആരോപിച്ചു.

എംസിഎഫിന് തങ്ങള്‍ എതിരല്ലെന്നും വ്യാപാരസ്ഥാപനങ്ങള്‍ക്ക് നടുവില്‍ സ്ഥാപിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു.

മാര്‍ച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ്  ബാദുഷ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് ഷരീഫ് ചീക്കിലോട്, യൂണിറ്റ് സെക്രട്ടറി ഒ.പി. മുഹമ്മദ്, വി.പി. സുരേഷ്, സാജിദ് ഊരാളത്ത്, സലീം മണവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാര്‍ച്ചിന് സന്ദീപ് കോരങ്കണ്ടി, സി.എം. അഹമ്മദ് കോയ, വി.എം. നൗഫല്‍, മുനീര്‍ അര്‍ശ്, മുസ്തഫ പാരഡൈസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211207/the-incident-of-littering-in-the-mcf-in-the-center-of-the-town-the-traders-marched-to-the-panchayath-office)