---
title: "മുറ്റത്തൊരു പപ്പായ പദ്ധതിക്ക് തുടക്കമായി "
english_title: "A papaya project has started in the yard at nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211228/a-papaya-project-has-started-in-the-yard-at-nochad"
published_at: "2024-06-10T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666ea2451ca9_1_anochad.JPG"
keywords: []
---

# മുറ്റത്തൊരു പപ്പായ പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് എഎംഎല്‍പി സ്‌കൂളിലെ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മുറ്റത്തൊരു പപ്പായ പദ്ധതിക്ക് തുടക്കമായി. കുട്ടികളില്‍ കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

## Article Content

**പേരാമ്പ്ര: **നൊച്ചാട് എഎംഎല്‍പി സ്‌കൂളിലെ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മുറ്റത്തൊരു പപ്പായ പദ്ധതിക്ക് തുടക്കമായി. കുട്ടികളില്‍ കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

നൊച്ചാട് കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റെഡ് ലേഡി വിഭാഗത്തില്‍പ്പെട്ട തൈക്കള്‍ സ്‌കൂള്‍ പരിസരത്ത് വെച്ച് പിടിപ്പിച്ചു.

പ്രധാനധ്യാപിക എ.കെ അസ്മ, എന്‍ റിയാസ്, കെ.എ ലിനിയ, കെ.വി ആഷിത, പി ബീന, ഹരിത ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211228/a-papaya-project-has-started-in-the-yard-at-nochad)