---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ നഴ്‌സറി പ്രവേശനോത്സവം "
english_title: "Nursery Entrance Festival at Olive Public School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211233/nursery-entrance-festival-at-olive-public-school"
published_at: "2024-06-10T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666ed594e46b_1_aolive.JPG"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ നഴ്‌സറി പ്രവേശനോത്സവം 

> **Lead Summary:** **പേരാമ്പ്ര **: ഒലീവ് പബ്‌ളിക് സ്‌കൂളില്‍ നഴ്‌സറി പ്രവേശനോത്സവം ' വിദ്യാരംഭം - 2024' വര്‍ണ്ണ ചാരുതയേകി. പ്രാരംഭ വിദ്യാഭ്യാസത്തിന്റെ സവാരി ആരംഭിക്കുന്ന പ്രവേശനോത്സവ വേദിയില്‍ രക്ഷിതാക്കളുടെ കൈ പിടിച്ചെത്തിയ കുരുന്നുകള്‍ അധ്യാപകരൊരുക്കിയ ക്യാന്‍വാസില്‍ വര്‍ണ്ണ മുദ്ര ചാര്‍ത്തി.

## Article Content

**പേരാമ്പ്ര **: ഒലീവ് പബ്‌ളിക് സ്‌കൂളില്‍ നഴ്‌സറി പ്രവേശനോത്സവം ' വിദ്യാരംഭം - 2024' വര്‍ണ്ണ ചാരുതയേകി. പ്രാരംഭ വിദ്യാഭ്യാസത്തിന്റെ സവാരി ആരംഭിക്കുന്ന പ്രവേശനോത്സവ വേദിയില്‍ രക്ഷിതാക്കളുടെ കൈ പിടിച്ചെത്തിയ കുരുന്നുകള്‍ അധ്യാപകരൊരുക്കിയ ക്യാന്‍വാസില്‍ വര്‍ണ്ണ മുദ്ര ചാര്‍ത്തി.

സമ്മാനങ്ങളുമായി സ്‌കൂളില്‍ തങ്ങള്‍ക്കായി ഒരുക്കി വെച്ച പുത്തന്‍ കളിപ്പാട്ടങ്ങള്‍, പുസ്തങ്ങള്‍ എന്നിവയാല്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വിദ്യാലയ അന്തരീക്ഷത്തെ ഏറെ കൗതുകപൂര്‍വം വീക്ഷിച്ചു.

ചിലര്‍ പുതിയ കൂട്ടുകാരെ കണ്ടെത്തിയ ആഹ്‌ളാദത്തിലായപ്പോള്‍ മറ്റു ചിലരില്‍ പരിഭ്രമത്തിന്റെ മിഴിനീര്‍ മുത്തുകള്‍ മിന്നിമാഞ്ഞു. പാട്ടുപാടിയും കഥ പറഞ്ഞും കുട്ടികളുടെ മനസ്സിലും, കണ്ണിലും പുതിയ വര്‍ണ്ണോത്സവം തീര്‍ക്കുന്ന വിധത്തിലായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.

സാമൂഹ്യ പ്രവര്‍ത്തകന്‍, കൗണ്‍സിലര്‍, തണല്‍ പ്രസ്ഥാനത്തിന്റെ തലവനുമായ ബൈജു ആയടത്തില്‍ രക്ഷിതാക്കള്‍ക്കായി കുട്ടികളുടെ മാനസിക, വളര്‍ച്ചയിലും പഠനപുരോഗതിയിലും രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച് ക്ലാസ് നല്‍കി.

പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ് മാറിയ ശിശു സൗഹൃദ വിദ്യാലയന്തരീക്ഷത്തെക്കുറിച്ചും പുതിയ വിദ്യാര്‍ത്ഥി കേന്ദ്രീകൃതപഠന സമ്പ്രദായത്തെക്കുറിച്ചും അറിവു പകര്‍ന്നു. സ്‌കൂള്‍ മാനേജര്‍ പി.ടി. അബ്ദുള്‍മജീദ്, ഹിമ ചാരിറ്റബിള്‍ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ പി.ടി. അബ്ദുള്‍ അസീസ്. വൈസ് പ്രസിഡന്റ് ത റുവൈ ഹാജി, ട്രസ്റ്റ് മെമ്പര്‍മാരായ ലത്തീഫ്. കെ.എ , അബ്ദുറഹ്‌മാന്‍ പി.ടി, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുറഹ്‌മാന്‍ എ. എന്നിവര്‍ സംസാരിച്ചു.

അക്കാഡമിക് കോര്‍ഡിനേറ്റര്‍ ബിനീഷ്.പി.സി. സ്വാഗതവും ലിന'ഓ.സി. നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211233/nursery-entrance-festival-at-olive-public-school)