---
title: "ഗ്രാമപഞ്ചായത്ത് സംവിധാനമുപയോഗിച്ച് സി.ഐ.ടി യു സമരം നടത്തി"
english_title: "THE CITU staged a protest using the gram panchayat system"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211272/the-citu-staged-a-protest-using-the-gram-panchayat-system"
published_at: "2024-06-10T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666717ea964b8_road_show.png"
keywords: []
---

# ഗ്രാമപഞ്ചായത്ത് സംവിധാനമുപയോഗിച്ച് സി.ഐ.ടി യു സമരം നടത്തി

> **Lead Summary:** **പേരാമ്പ്ര: **സി.ഐ. ടി.യു വിനെക്കൊണ്ട് നഗരമധ്യത്തിലെമാലിന്യസംസ്‌കരണകേന്ദ്രത്തിലേക്ക് പോലീസിനെയും, ഗ്രാമപഞ്ചായത്തിന്റെ വാഹനവുമുപയോഗിച്ച് ഹരിത കര്‍മ്മസേനതൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട്മാലിന്യ കൊണ്ടിടല്‍ പ്രഹസന സമരം നടത്തിച്ച പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിംങ് ജന.സെക്രട്ടരി സി.പി എ. അസീസ്.

## Article Content

**പേരാമ്പ്ര: **സി.ഐ. ടി.യു വിനെക്കൊണ്ട് നഗരമധ്യത്തിലെമാലിന്യസംസ്‌കരണകേന്ദ്രത്തിലേക്ക് പോലീസിനെയും, ഗ്രാമപഞ്ചായത്തിന്റെ വാഹനവുമുപയോഗിച്ച് ഹരിത കര്‍മ്മസേനതൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട്മാലിന്യ കൊണ്ടിടല്‍ പ്രഹസന സമരം നടത്തിച്ച പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിംങ് ജന.സെക്രട്ടരി സി.പി എ. അസീസ്.

ഇത് ഭരണ പരാജയത്തിന്റെ തെളിവാണ്,മാനദണ്ഡം പാലിക്കാതെനഗര മധ്യത്തില്‍ എം.എസി. എഫ്. വീണ്ടുംസ്ഥാപിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് യു.സി. എഫ് പേരാ മ്പ്ര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടന പൊതുയോഗം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തത് സത്യപ്രതിഞ്ജ ലംഘനമാണ്. പഞ്ചായത്ത് യു.ഡി. എഫ് പഞ്ചായത്ത് ചെയര്‍മാന്‍ കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സിജന.സെക്രട്ടരി രാജന്‍ മരുതേരി മുഖ്യപ്രഭാഷണം നടത്തി, ഗ്രാമ പഞ്ചായത്ത് അംഗം പി.കെരാഗേഷ്, ഇ ഷാഹിമാസ്റ്റര്‍, പി.എസ് സുനില്‍കുമാര്‍, കെ.സി രവീന്ദ്രന്‍ ടി.പി മുഹമ്മദ്, ആര്‍.കെമുഹമ്മദ്, ബാബുതത്തക്കാടന്‍, വാസുവെങ്ങേരി, കെ.സിമുഹമ്മദ്, സി.കെഹാഫിസ്, ആര്‍.എം നിഷാദ്, പി.രമേശന്‍ എന്‍.കെഅസീസ് സി.പിഷജീര്‍, സത്താര്‍ മരുതേരി, കെ.പി മായന്‍ കൂട്ടിപ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211272/the-citu-staged-a-protest-using-the-gram-panchayat-system)