---
title: "ഉന്നത വിജയികളെ ആദരിച്ചു"
english_title: "The top winners were felicitated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211285/the-top-winners-were-felicitated"
published_at: "2024-06-10T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666721504c99a_vilakk.png"
keywords: []
---

# ഉന്നത വിജയികളെ ആദരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട്:** പ്രസ്‌ഫോറത്തിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി,കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി എന്നിവടങ്ങളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 116 വിദ്യാര്‍ഥികളെ ആദരിച്ചു.

## Article Content

**കൂരാച്ചുണ്ട്:** പ്രസ്‌ഫോറത്തിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി,കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി എന്നിവടങ്ങളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 116 വിദ്യാര്‍ഥികളെ ആദരിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ഒ.എം. ജോസഫ് ഒറ്റപ്ലാക്കല്‍ മെമ്മോറിയല്‍ മെമന്റോകള്‍ വിതരണം ചെയ്തു. പ്രമുഖ പ്രഭാഷകന്‍ കെ.വി. സുരേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ജോയി കുര്യന്‍ മുട്ടുംമുഖത്ത് അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി മാനേജര്‍ ഫാ. വിന്‍സെന്റ് കണ്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ സജി ജോസഫ്, മേരി ജോസഫ് ഒറ്റപ്ലാക്കല്‍, രാജന്‍ വര്‍ക്കി, സന്ദീപ് കളപ്പുരയ്ക്കല്‍, ജോബി കാഞ്ഞിരത്തുംകുഴിയില്‍, ജോണ്‍സണ്‍ പൂകമല എന്നിവര്‍പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211285/the-top-winners-were-felicitated)