---
title: "സമഗ്രമായ വിദ്യാഭ്യാസ പദ്ധതിയുമായി വയനാട് ജില്ലയിലും"
english_title: "In Wayanad district with a comprehensive education plan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211292/in-wayanad-district-with-a-comprehensive-education-plan"
published_at: "2024-06-10T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667243915688_green.png"
keywords: []
---

# സമഗ്രമായ വിദ്യാഭ്യാസ പദ്ധതിയുമായി വയനാട് ജില്ലയിലും

> **Lead Summary:** **പേരാമ്പ്ര: **സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കായി'അസറ്റ് പേരാമ്പ്ര ' നടപ്പാക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയ്ക്ക് വയനാട് ജില്ലയിലെ പനമരത്തും തുടക്കമായി.

## Article Content

**പേരാമ്പ്ര: **സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കായി'അസറ്റ് പേരാമ്പ്ര ' നടപ്പാക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയ്ക്ക് വയനാട് ജില്ലയിലെ പനമരത്തും തുടക്കമായി.

20 കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടിയുടെ അദ്ധ്യക്ഷതയില്‍ വിശിഷ്ടാതിഥി ഇസ്മായില്‍ വയനാട് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. അസറ്റ് ട്രഷറര്‍ നസീര്‍ നൊച്ചാട് പദ്ധതി വിശദീകരിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുനില്‍,അലി വയനാട്,മുരുകന്‍,സലീം റസിഡന്റ്‌സ് അസോസിയേഷന്‍, ഷംസുദ്ദീന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211292/in-wayanad-district-with-a-comprehensive-education-plan)